അരവഞ്ചാല്‍ സെന്റ് ജോസഫ്സ് പള്ളി രജത ജൂബിലി വര്‍ഷാഘോഷം
1511171
Wednesday, February 5, 2025 1:03 AM IST
ചെറുപുഴ: അരവഞ്ചാല്‍ സെന്റ് ജോസഫ്സ് ഇടവക പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും മുഖ്യദൂതനായ വിശുദ്ധ മിഖായേലിന്റെയും സംയുക്ത തിരുനാള്‍ ആഘോഷത്തിന്റെ ഭാഗമായി അരവഞ്ചാലിലെ ആദ്യ ദിവ്യബലിയര്‍പ്പണത്തിന്റെ 75 ാം വാര്‍ഷികത്തിന്റെയും ഇടവക രജത ജൂബിലി വര്‍ഷത്തിന്റേയും ഉദ്ഘാടനം ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജോര്‍ജ് ഞറളക്കാട്ട് നിര്‍വഹിച്ചു.
ഇടവക വികാരി ഫാ. ജിബിൻ മുണ്ടൻകുന്നേൽ, ഇടവക കോ -ഓർഡിനേറ്റർ, കൈക്കാരന്മാർ, സന്യസ്തർ തുടങ്ങിയ നിരവധി വിശ്വാസികളും പങ്കെടുത്തു. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന എന്നിവയ്ക്ക് മാർ ജോർജ് ഞറളക്കാട്ട് കാർമികത്വം വഹിച്ചു.