വനനിയമ ഭേദഗതിക്കെതിരെ കർഷക കോൺഗ്രസ് പ്രതിഷേധിച്ചു
1488879
Saturday, December 21, 2024 5:57 AM IST
ചെമ്പേരി: വനനിയമ ഭേദഗതിക്കെതിരെ കർഷക കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെമ്പേരിയിൽ കരട് വിജ്ഞാപനത്തിന്റെ പകർപ്പ് കത്തിച്ച് പ്രതിഷേധിച്ചു. കോൺഗ്രസ് ഏരുവേശി മണ്ഡലം പ്രസിഡന്റ് ജോസ് പരത്തനാൽ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി ജോണി മുണ്ടയ്ക്കൽ അധ്യക്ഷത വഹിച്ചു.
ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി, വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ, ജോസഫ് കൊട്ടുകാപ്പള്ളി, ജോയി കുഴിവേലിപ്പുറത്, മോഹനൻ മുത്തേടൻ, പൗളിൻ തോമസ്, സിബി തുളുമ്പൻമാക്കൻ, ഷീജ ഷിബു, ജയശ്രീ ശ്രീധരൻ, ഏബ്രഹാം കാവനാടിയിൽ, സൂസമ്മ ഐക്കരക്കാനായിൽ, ഷിബു കാവുംപുറത്ത്, എം.സി. രാജേഷ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിനു ജോർജ് എന്നിവർ പ്രസംഗിച്ചു.