ഇരിട്ടി പുഷ്പോത്സവത്തിന് തുടക്കമായി
1488874
Saturday, December 21, 2024 5:56 AM IST
ഇരിട്ടി: ഇരിട്ടി മൈത്രി കലാകേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ഇരിട്ടി പുഷ്പോത്സവത്തിന് തുടക്കമായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി ഉദ്ഘാടനം ചെയ്തു. ഗവ. പവലിയൻ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യനും അമ്യൂസ്മെന്റ് പാർക്ക് നഗരസഭാ അധ്യക്ഷ കെ. ശ്രീലതയും വിപണനമേള പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരനും ഭക്ഷ്യമേള ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധനും ഉദ്ഘാടനം ചെയ്തു.
മൈത്രി പ്രസിഡന്റ് പി.പി. അശോകൻ അധ്യക്ഷനായിരുന്നു. സിനിമ നടൻ സന്തോഷ് കീഴാറ്റൂർ, ബാലനടി പ്രാർഥന എന്നിവർ മുഖ്യാതിഥികളായിരുന്നു. പഞ്ചായത്ത് പ്രസിഡന്റുമാരായ പി. രജനി, കെ.പി. രാജേഷ്, ബി. ഷംസുദീൻ, ടി. ബിന്ദു, നഗരസഭാ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, വി.പി. അബ്ദുൾ റഷീദ്, കെ. ശ്രീധരൻ, കെ.വി. സക്കീർ ഹുസൈൻ, പി.എ. നസീർ, ഇബ്രാഹിം മുണ്ടേരി, മാത്യു കുന്നപ്പള്ളി എന്നിവർ പ്രസംഗിച്ചു. ഇന്നു മുതൽ ജനുവരി അഞ്ചുവരെ പയഞ്ചേരി തവക്കൽ കോംപ്ലക്സിനു സമീപമാണ് പുഷ്പോത്സവം.