അധ്യാപകദ്രോഹ നടപടികൾ അവസാനിപ്പിക്കണം: കെപിഎസ്ടിഎ
1488876
Saturday, December 21, 2024 5:56 AM IST
ചപ്പാരപ്പടവ്: സംസ്ഥാന സർക്കാർ തുടരുന്ന അധ്യാപകദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന് ചപ്പാരപ്പടവ് ബ്രാഞ്ച് കെപിഎസ്ടിഎ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ഉപസമിതി കൺവീനർ വി.ബി. കുബേരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ആർ.എസ്. ശുഭ അധ്യക്ഷത വഹിച്ചു.
പി.വി. സജീവൻ, പി.പി. സായിദ, ടി. ഹേമലത, കെ.പി. വിജേഷ്, സി.ടി. സെറീന, ജിയോ തോമസ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ.കെ. സനൂപ്-പ്രസിഡന്റ്, ശ്രീരാജ് കരിപ്പാൽ-സെക്രട്ടറി, വി.വി. നീതു-ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.