വയനാട് പ്രകൃതിദുരന്തം; പ്രതിഷേധ സദസുമായി സർക്കാർ ജീവനക്കാർ
1488873
Saturday, December 21, 2024 5:56 AM IST
കണ്ണൂർ: വയനാട് മുണ്ടക്കൈ ചൂരൽമല പ്രകൃതിദുരന്ത പുനരധിവാസ പദ്ധതിക്ക് സഹായം നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജീവനക്കാരും അധ്യാപകരും ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ കണ്ണൂർ കളക്ടറേറ്റ് പരിസരത്ത് പ്രതിഷേധ സദസ് സംഘടിപ്പിച്ചു.
കെജിഒഎ സംസ്ഥാന സെക്രട്ടറി ഡോ. ഇ.വി. സുധീർ ഉദ്ഘാടനം ചെയ്തു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് കെ. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. എ.എം. സുഷമ, കെ.വി. ഗിരീഷ്, പ്രത്യുഷ് പുരുഷോത്തമൻ, പി.പി. സന്തോഷ്കുമാർ, കെ. ഷാജി എന്നിവർ പ്രസംഗിച്ചു.