ലോക കാഴ്ചദിനത്തിൽ മൈം ഷോ സംഘടിപ്പിച്ചു
1460633
Friday, October 11, 2024 7:49 AM IST
ചെറുപുഴ: ലോക കാഴ്ച ദിനത്തിൽ ചെറുപുഴ ജെഎം യുപി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ കാഴ്ച പരിമിതി നേരിടുന്ന ആളുകളെ പരിഗണിക്കേണ്ടതിന്റെ ആവശ്യകതയും നേത്ര സംരക്ഷണത്തിന്റെ പ്രാധാന്യത്തെയും കുറിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
കാഴ്ച പരിമിതി നേരിടുന്ന ആൾക്കാരുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന ലൗ യുവർ ഐയ്സ് (Love your eyes) മൈം ഷോയും നടത്തി. "കുട്ടികളെ നിങ്ങൾ നിങ്ങളുടെ കണ്ണിനെ സ്നേഹിക്കൂ " എന്ന ഈ വർഷത്തെ കാഴ്ച ദിനത്തിന്റെ സന്ദേശം കുട്ടികൾക്ക് കൈമാറുന്നതിനു വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്.
നേത്രസംരക്ഷണ ക്ലാസ്, സ്ക്രീനിംഗ് ടെസ്റ്റ് എന്നിവയും നടത്തി. പെരിങ്ങോം താലൂക്ക് ഹോസ്പിറ്റൽ ഒപ്റ്റോമെട്രിസ്റ്റ് ശുഭ സുനിൽ ഉദ്ഘാടനം ചെയ്തു.സീനിയർ അസിസ്റ്റൻറ് പി. ലീന അധ്യക്ഷത വഹിച്ചു. ശ്രീപാർവതി, നിഖിൽരാജ്, കെ.എസ്. ശ്രീജ, പി. ലീന എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികളായ സിയോണ മരിയജോ, ഇസ മരിയ റോബിൻ, പി. സൂര്യഗായത്രി, ജിസ്മ ജോജി, പാർവതി സുനിൽ, നവമി വിനോദ്, എസ്. സൂര്യനാരായണൻ,ഡോൺ ഡൊമിനിക് എന്നിവർ നേതൃത്വം നൽകി.