ലഹരിക്കെതിരേ പോലീസും വിദ്യാർഥികളും
1459961
Wednesday, October 9, 2024 7:40 AM IST
ആലക്കോട്: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി ആലക്കോട് എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിന്റെയും ആലക്കോട് പോലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധറാലി സംഘടിപ്പിച്ചു. അരങ്ങം സ്റ്റേഷൻ പരിസരത്ത് നിന്ന് ആലക്കോട് ടൗണിലേക്കാണ് റാലി നടത്തിയത്. ആലക്കോട് എസ്ഐ എം.പി. ഷാജി റാലി ഫ്ലാഗ് ഓഫ് ചെയ്തു. ടൗണിന്റെ വിവിധ ഭാഗങ്ങളിൽ കുട്ടികളുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബുകളും സ്കിറ്റുകളും അവതരിപ്പിച്ചു.
മുഖ്യാധ്യാപിക ജിഷ ജി. നായർ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് മനോജ് ഗോകുലം, അധ്യാപകരായ പി.ടി. സുരേഷ് ബാബു, കെ.വി.സുധീർകുമാർ, കെ.പി. ബിജു, രഘുനാഥൻ, സുപ്രഭ, എസ്ഐമാരായ എൻ.ജെ. ജോസ്, കെ.ജെ മാത്യു, എൻ.കെ. ഷാജി, എഎസ്ഐമാരായ പ്രേമരാജൻ, സുരേഷ്, സിന്ധുമണി, പവൻരാജ്, മഹേഷ് നേതൃത്വം നൽകി.