മതിൽ തകർന്ന് വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിൽ വീണ് ലക്ഷങ്ങളുടെ നഷ്ടം
1459778
Tuesday, October 8, 2024 8:27 AM IST
ഉരുവച്ചാൽ: കനത്ത മഴയിൽ കെട്ടിടത്തിന്റെ മതിൽ തകർന്ന് വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിനു മേൽ വീണ് ലക്ഷങ്ങളുടെ നഷ്ടം. പഴശിയിലെ കെ. ശബീറിന്റെ ഉടമസ്ഥതയിലുള്ള അൽസാജ് ബിൽഡിംഗിന്റെ മതിലാണ് തകർന്നു വീണത്. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സോൾവെക്സ് ട്രേഡ് ലിങ്ക് കമ്പനി ഗൃഹോപകരണങ്ങൾ ശേഖരിച്ചു വച്ച ഭാഗത്താണ് മതിൽ വീണത്. ഗൃഹോപകരണങ്ങൾ പൂർണമായും നശിച്ചു. ഏഴു ലക്ഷത്തോളം രൂപയുടെ ഗൃഹോപകരണങ്ങൾ നശിച്ചതായി പറയുന്നു.