വീട്ടനകത്തുനിന്നും ഗൃഹനാഥന് തെരുവ് നായയുടെ കടിയേറ്റു
1459333
Sunday, October 6, 2024 6:44 AM IST
മയ്യിൽ: കമ്പിൽ പാട്ടയത്ത് വീട്ടിക്കയറിയ തെരുവ് നായയുടെ കടിയേറ്റ് ഗൃഹനാഥന് പരിക്ക്.
പാട്ടയത്തെ ഖദീജ മൻസിലിൽ അബ്ദുൾ അസിസിനാണ് വീടിന്റെ അകത്തു നിന്നും തെരുവ് നായയുടെ കടിയേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. പരിക്കേറ്റ അസീസിനെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.