ആധാരങ്ങളും ഡിജിറ്റലായി; ജില്ലാതല പ്രഖ്യാപനം നടത്തി
1459331
Sunday, October 6, 2024 6:44 AM IST
തലശേരി: ആധാര പകർപ്പുകൾ ഓൺലൈനായി ലഭ്യമാക്കുന്ന പദ്ധതി സംസ്ഥാനത്താകെ 2025 ഡിസംബറോടെ പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി.
സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി രജിസ്ട്രേഷൻ വകുപ്പിൽ ജില്ലയിലെ മുഴുവൻ സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും ആധാരങ്ങളുടെ ഡിജിറ്റൽ പകർപ്പുകൾ അപേക്ഷകർക്ക് ഓൺലൈൻ വഴി ലഭ്യമാക്കുന്നതിന്റെ ഉദ്ഘാടനവും ജില്ലാതല പ്രഖ്യാപനവും തലശേരി താലൂക്ക് കോൺഫറൻസ് ഹാളിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
2025 ഡിസംബറിന് മുമ്പ് പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി പ്രകാരം ഓൺലൈനായി ഫീസടച്ച് ഓൺലൈനായി തന്നെ പകർപ്പുകൾ ഡൗൺലോഡ് ചെയ്യാം. ചടങ്ങിൽ ഡിജിറ്റൽ ആധാര പകർപ്പുകളുടെ വിതരണവും നടന്നു.
നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ അധ്യക്ഷത വഹിച്ചു. തലശേരി മുനിസിപ്പൽ ചെയർപേഴ്സൻ കെ.എം. ജമുനാറാണി മുഖ്യാതിഥിയായി.