ലയൺസ് ക്ലബ് ജനസമ്പർക്ക ജനസേവന പദ്ധതികൾക്ക് തുടക്കമായി
1458121
Tuesday, October 1, 2024 8:05 AM IST
ഇരിട്ടി: ഇരിട്ടി ലയൺസ് ക്ലബ് ലയൺസ് ഡിസ്ട്രിക്ട് ഗവർണറുടെ ഔദ്യോഗിക സന്ദർശനത്തോടനുബന്ധിച്ച് ജനസമ്പർക്ക ജനസേവന പദ്ധതികൾ ലയൺസ് ഹാളിൽ ലയൺസ് ഡിസ്ട്രിക്ട് ഗവർണർ കെ.വി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് റെജി തോമസ് അധ്യക്ഷത വഹിച്ചു. മുൻ ഡിസ്ട്രിക്ട് ഗവർണർ ഡെന്നിസ് തോമസ്, പി. ഗംഗാധരൻ, ചാക്കോ സി. ജോസഫ്, കെ.ടി. അനൂപ്, കെ. സുരേഷ് ബാബു, ഡോ. ജി. ശിവരാമകൃഷ്ണൻ, കെ.ജെ. ജോസ്, ടി.ഡി. ജോസ്, ഒ. വിജേഷ്, സുരേഷ് മിലൻ, വി.പി. സതീശൻ, ശ്രീജ മനോജ്, ജോസഫ് സ്കറിയ, ജോളി അഗസ്റ്റിൻ, ശ്രീജ അനൂപ്, എ.എം. ബിജോയ് എന്നിവർ പ്രസംഗിച്ചു.
ആഗോള ജീവകാരുണ്യ കൈത്താങ്ങു പദ്ധതി പ്രകാരം കീഴൂർ ബിആർസി വിദ്യാർഥികൾക്കും രോഗാവസ്ഥയിൽ കഴിയുന്ന രോഗികൾക്കും ധനസഹായം നൽകി. സംസ്ഥാനതല മികച്ച എൻഎസ്എസ് വോളന്റിയർമാർക്കുള്ള അവാർഡ് ലഭിച്ച പി.എസ്. സായന്ത്, ഇസബെൽ എന്നിവരെയും സംസ്ഥാനത്തെ മികച്ച എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഇ.പി. അനീഷ് കുമാർ, മികച്ച ഓർഗാനിക് കർഷകൻ ബേബി തോമസ് കാശാംകാട്ടിലിനെയും ആദരിച്ചു.