പോക്സോ കേസ്; പ്രതികൾക്ക് തടവും പിഴയും
1458119
Tuesday, October 1, 2024 8:05 AM IST
മട്ടന്നൂർ: മൂന്നു കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 11 വർഷവും ആറുമാസവും തടവും 25,500 രൂപ പിഴയടക്കാനും മട്ടന്നൂർ പോക്സോ അതിവേഗ കോടതി ശിക്ഷിച്ചു. കുട്ടികളുടെ അമ്മൂമ്മയുടെ ബന്ധുവായ പ്രതിയെയാണ് അതിവേഗ കോടതി ജഡ്ജി അനിറ്റ് ജോസഫ് ശിക്ഷിച്ചത്. 20,000 രൂപ ഇരയ്ക്ക് നഷ്ടപരിഹാരമായി നൽകണം.
കഴിഞ്ഞ വർഷം മുഴക്കുന്ന് പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ എസ്ഐ ഷിബു എഫ്. പോളാണ് അന്വേഷണം നടത്തി കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.വി.ഷീന ഹാജരായി.
തലശരി: ആറു വയസുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് തടവും പിഴയും. പൊന്ന്യം കുണ്ടുചിറ എലന്തുള്ളിൽ വീട്ടിൽ പി. പ്രേമനെയാണ്(58) വിവിധ വകുപ്പുകൾ പ്രകാരം എട്ടുവർഷം കഠിനതടവിനും 30000 രൂപ പിഴയടക്കാനും തലശേരി അതിവേഗ കോടതി ജഡ്ജി വി.ശ്രീജ ശിക്ഷിച്ചത്. 2022 ജൂൺ 18നാണ് സംഭവം. കതിരൂർ പോലീസ് ഇൻസ്പെക്ടർ കെ.വി. മഹേഷാണ് അന്വേഷണം നടത്തി കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എം. ബാസുരി ഹാജരായി.