പുഷ്പഗിരി സെന്റ് ജോസഫ്സ് ഹൈസ്കൂൾ സുവർണ ജൂബിലി ആഘോഷം സമാപിച്ചു
1458116
Tuesday, October 1, 2024 8:05 AM IST
തളിപ്പറമ്പ്: പുഷ്പഗിരി സെന്റ് ജോസഫ്സ് ഹൈസ്കൂൾ സുവർണജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം വിവിധ കലാപരിപാടികളോടെ നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ തലശേരി ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ സിസ്റ്റർ അഞ്ജലി എഫ്സിസി അധ്യക്ഷത വഹിച്ചു. കണ്ണൂർ പാവാത്മനാ പ്രൊവിൻഷ്യാൾ റവ. ഡോ. തോമസ് കരിങ്ങാടിയിൽ, കാസർഗോഡ് ഡിവൈഎസ്പിയും നടനുമായ സിബി തോമസ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. മുഖ്യാധ്യാപിക സിസ്റ്റർ മരിയ ടോം, തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ. മാത്യു ആശാരിപറന്പിൽ, ഫാ. ജോർജ് കൊച്ചുവേലിക്കകം സിഎംഐ, മുൻ മുഖ്യാധ്യാപിക സിസ്റ്റർ ഡെയ്സി തോമസ് എഫ്സിസി, പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ടി. ഷീബ, കെ.കെ. സുനിൽ, ഡോ. വിമൽ റെമി, സ്കൂൾ ലീഡർ കെ. അരുണോദയ്, തലശേരി സെന്റ് ജോസഫ് പ്രൊവിൻസ് എഡ്യുക്കേഷണൽ കൗൺസിലർ സിസ്റ്റർ സിസിലി മൈലാടിയിൽ, ആൻസമ്മ തോമസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.