പ​യ്യാ​വൂ​ർ: ​പ​ഞ്ചാ​യ​ത്തി​ലെ പ​തി​മൂ​ന്നാം വാ​ർ​ഡ് കോ​ൺ​ഗ്ര​സ് ക​ൺ​വ​ൻ​ഷ​ൻ വ​ണ്ണാ​യി​ക്ക​ട​വ് പൂ​വ​ന്നി​ക്കു​ന്നേ​ൽ സ്ക​റി​യ​യു​ടെ വീ​ട്ടി​ൽ ന​ട​ന്നു. കോ​ൺ​ഗ്ര​സ് പ​യ്യാ​വൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഇ.​കെ. കു​ര്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. തോ​മ​സ് കു​റു​വ​ത്താ​ഴെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് ചേ​ന്നാ​ട്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ഴി​മ​തി​യും കെ​ടു​കാ​ര്യ​സ്ഥ​ത​യും ക്രി​മി​ന​ൽ പോ​ലീ​സും മു​ഖ​മു​ദ്ര​യാ​ക്കി​യ മാ​ഫി​യ സ​ർ​ക്കാ​രി​നെ​തി​രേ ജ​നം ഉ​ണ​ർ​ന്നു ക​ഴി​ഞ്ഞ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബൂ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സ്ക​റി​യ പൂ​വ​ന്നി​ക്കു​ന്നേ​ൽ, സി​റി​യ​ക്ക് കാ​ര​ക്കു​ന്ന​ത്ത്. മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​സി ചാ​ണ്ടി​ക്കൊ​ല്ലി, ജ​ന​ശ്രീ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ക​ണ്ണം​ങ്കേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വാ​ർ​ഡ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ: തോ​മ​സ് കു​റു​വ​ത്താ​ഴെ-പ്ര​സി​ഡ​ന്‍റ്, ജോ​ർ​ജ് അ​ന​ന്ത​ക്കാ​ട്ട്, ജോ​യ് പാ​റ​യ്ക്ക​ൽ, ര​വി ഈ​റ്റ​ശേ​രി, ഡെ​ൽ​വി​ന അ​മ്പാ​ട്ട്-വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, സെ​ബാ​സ്റ്റ്യ​ൻ ക​ണ്ണ​ങ്കേ​രി, സ​ണ്ണി ചി​റ​ക്ക​ൽ​പ​ള്ള​ത്ത്, മാ​ത്യു പ​ള്ളി​പ്പു​റ​ത്ത്, ബെ​ന്നി പു​ത്ത​ൻ​പു​ര, മോ​ഹ​ന​ൻ മൂ​ത്തേ​ട​ൻ, സി​ന്ധു ഈ​റ്റ​ശേ​രി, ലീ​ലാ​മ്മ കാ​ര​ക്കു​ന്ന​ത്ത്, കെ.​സി. വി​ൽ​സ​ൻ-​സെ​ക്ര​ട്ട​റി​മാ​ർ.