കോഴിച്ചാൽ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ഓർമപ്പെരുന്നാൾ
1457651
Monday, September 30, 2024 1:41 AM IST
ചെറുപുഴ: പൗരസ്ത്യ സുവിശേഷ സമാജം അതിഭദ്രാസനം കോഴിച്ചാൽ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമപ്പെരുന്നാളിന് തുടക്കമായി. തിരുനാളിന് തുടക്കംകുറിച്ച് ഇടവകവികാരി ഫാ. ക്ലിന്റോ മാത്യു പുളിക്കൽ കൊടിയേറ്റി.
ഇന്നു വൈകുന്നേരം 6.30ന് കുരിശിങ്കലിൽ സന്ധ്യാപ്രാർഥന, പ്രസംഗം, തമുക്ക് നേർച്ച. നാളെ രാവിലെ 7.15ന് കുരിശിങ്കലിൽ പ്രഭാത പ്രാർഥന, വിശുദ്ധ കുർബാന. ഒന്പതിന് മധ്യസ്ഥ പ്രാർഥന, പ്രസംഗം.
വൈകുന്നേരം 6.30ന് പള്ളിയിൽ സന്ധ്യാ പ്രാർഥന, 7.30ന് പ്രസംഗം, രാത്രി എട്ടിന് പ്രസംഗം. രണ്ടിന് രാവിലെ 7.15ന് പ്രഭാത പ്രാർഥന. 8.15ന് വി. മൂന്നിൻമേൽ കുർബാന, 9.30ന് മധ്യസ്ഥ പ്രാർഥന, 10ന് പ്രസംഗം. 11ന് പ്രദക്ഷിണം. 11.30ന് ആശീർവാദം, നേർച്ചസദ്യ, ഉച്ചയ്ക്ക് 12ന് കൊടിയിറക്ക്.
ഗീവർഗീസ് റമ്പാൻ, ഫാ. ബിനു ജോസഫ് തണുങ്ങുംപതിക്കൽ, ഫാ. പൗലോസ് മലേരിൽ എന്നിവർ വിവിധ ദിവസങ്ങളിൽ വിശുദ്ധ മൂന്നിൽമേൽ കുർബാനയ്ക്കും തിരുക്കർമങ്ങൾക്കും കാർമികത്വം വഹിക്കും.