പുഷ്പഗിരി സെന്റ് ജോസഫ്സ് ഹൈസ്കൂൾ സുവർണജൂബിലി ആഘോഷ സമാപനം ഇന്ന്
1457649
Monday, September 30, 2024 1:41 AM IST
തളിപ്പറമ്പ്: പുഷ്പഗിരി സെന്റ് ജോസഫ്സ് ഹൈസ്കൂൾ സുവർണജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഇന്ന്. വൈകുന്നേരം 4.30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമാപന സമ്മേളനം ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ സിസ്റ്റർ അഞ്ജലി എഫ്സിസി അധ്യക്ഷത വഹിക്കും.
കണ്ണൂർ പാവനാത്മ കപ്പുച്ചിൻ പ്രൊവിൻഷ്യൽ റവ. ഡോ. തോമസ് കരിങ്ങടയിൽ, കാസർഗോഡ് ഡിവൈഎസ്പിയും നടനുമായ സിബി തോമസ് എന്നിവർ വിശിഷ്ടാതിഥികളാകും. മുഖ്യാധ്യാപിക സിസ്റ്റർ മരിയ ടോം എഫ്സിസി റിപ്പോർട്ട് അവതരിപ്പിക്കും.
തളിപ്പറന്പ് സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ. മാത്യു ആശാരിപറന്പിൽ അനുഗ്രഹ പ്രഭാഷണം നടത്തും. ദർശന റിട്രീറ്റ് സെന്റർ ഡയറക്ടർ ഫാ. ജോർജ് കൊച്ചുവേലിക്കകം സിഎംഐ, മുൻ മുഖ്യാധ്യാപിക സിസ്റ്റർ ഡെയ്സി തോമസ് എഫ്സിസി, തളിപ്പറന്പ് മുനിസിപ്പൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി, പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ടി. ഷീബ, പഞ്ചായത്തംഗം പി. സാജിദ, പിടിഎ പ്രസിഡന്റ് കെ.കെ. സുനിൽ, ഡോ. വിമൽ റെമി, സ്കൂൾ ലീഡർ കെ. അരുണോദയ് എന്നിവർ പ്രസംഗിക്കും.
തലശേരി സെന്റ് ജോസഫ് പ്രൊവിൻസ് എഡ്യുക്കേഷണൽ കൗൺസിലർ സിസ്റ്റർ സിസിലി മൈലാടിയിൽ എഫ്സിസി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ആൻസമ്മ തോമസ് നന്ദിയും പറയും. വിവിധ കലാപരിപാടികളും അരങ്ങേറും.