ബയോ മൗണ്ടൻ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിക്ക് പുതിയ ഓഫീസ് കെട്ടിടം
1457645
Monday, September 30, 2024 1:41 AM IST
ഇരിട്ടി: ബയോ മൗണ്ടൻ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ കുന്നോത്തെ പുതിയ ഓഫീസ് കെട്ടിടത്തിന്റെയും സെയിൽസ് കൗണ്ടറിന്റെയും ഉദ്ഘാടനം ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം നിർവഹിച്ചു. സെയിൽസ് കൗണ്ടറിൽനിന്നും ആദ്യ ബയോ മൗണ്ടൻ ഉത്പന്നം ബിസിനസ് ഡെവലപ്മെന്റ് മാനേജർ ആൽഫിൻ സന്തോഷിൽനിന്ന് ബിഷപ് ഏറ്റുവാങ്ങി.
തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി വെഞ്ചിരിപ്പ് കർമം നിർവഹിച്ചു. അതിരൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, ബയോ മൗണ്ടൻ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി മാനേജിംഗ് ഡയറക്ടർ ഫാ.ബെന്നി നിരപ്പേൽ, എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. അരുൺ മുണ്ടപ്ലാക്കൽ എന്നിവർ പങ്കെടുത്തു.