വൈഎംസിഎ "ലീഡ്സ്-2024' പിഎസ്ടി പരിശീലനം സംഘടിപ്പിച്ചു
1453946
Wednesday, September 18, 2024 1:27 AM IST
കേളകം: വൈഎംസിഎ ഇരിട്ടി സബ് റീജണിന്റെ നേതൃത്വത്തിൽ ലീഡ്സ്-2024 പിഎസ്ടി പരിശീലനം സംഘടിപ്പിച്ചു. കേളകം സാൻജോസ് പാരിഷ് ഹാളിൽ നടന്ന പരിപാടി വൈഎംസിഎ നോർത്ത് സോൺ കോ-ഓഡിനേറ്റർ കെ.എം. തോമസ് ഉദ്ഘാടനം ചെയ്തു. സാൻജോസ് പള്ളി വികാരി ഫാ. കുര്യാക്കോസ് കുമ്മത്ത് അധ്യക്ഷത വഹിച്ചു. വൈഎംസിഎ സൗത്ത് വെസ്റ്റ് ഇന്ത്യൻ സെക്രട്ടറി ഡേവിഡ് സാമുവൽ മുഖ്യപ്രഭാഷണം നടത്തി.
തുടർന്നു നടന്ന പരിശീലന പരിപാടിയിൽ ഡോ. കെ.എം. തോമസ്, കെ.സി. ഏബ്രഹാം, ഒ. മാത്യൂസ്, സജി പുളിമൂട്ടിൽ എന്നിവർ ക്ലാസെടുത്തു.
വൈഎംസിഎ കേളകം പ്രസിഡന്റ് ജോസ് ആവണംകോട്ട്, വൈഎംസിഎ ഇരിട്ടി സബ് റീജിയൻ ചെയർമാൻ ജോണി തോമസ്, ദേശീയ പ്രോജക്ട് മാനേജ്മെന്റ് കമ്മിറ്റിയംഗം ജസ്റ്റിൻ കൊട്ടുകാപ്പള്ളിൽ, ഇരിട്ടി ഉപമേഖലാ ജനറൽ കൺവീനർ കെ.സി. ഏബ്രഹാം, സബ് റീജൺ വൈസ് ചെയർമാൻ എം.ജെ. മാത്യു, ചെയർമാൻ ജോണി തോമസ്, സ്റ്റാൻഡിംഗ് കമ്മിറ്റി കൺവീനർ പോം മാത്യു എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.