കണ്ണൂരിലെ വി​ദ്യാ​ർ​ഥി​നി​യു​ടെ മ​ര​ണം; അ​പൂ​ർ​വ അ​മീ​ബി​ക് മെ​നി​ഞ്ചൈ​റ്റി​സ് ബാധിച്ചതായി മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ട്
കണ്ണൂരിലെ വി​ദ്യാ​ർ​ഥി​നി​യു​ടെ മ​ര​ണം; അ​പൂ​ർ​വ അ​മീ​ബി​ക്  മെ​നി​ഞ്ചൈ​റ്റി​സ് ബാധിച്ചതായി മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ട്
Wednesday, June 26, 2024 1:43 AM IST
ക​​​ണ്ണൂ​​​ർ: വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യു​​​ടെ മ​​​ര​​​ണ​​​കാ​​​ര​​​ണം അ​​​പൂ​​​ർ​​​വമായ അ​​​മീ​​​ബി​​​ക് മെ​​​ന​​​ഞ്ചൈ​​​റ്റി​​​സ് എ​​​ന്ന് മെ​​​ഡി​​​ക്ക​​​ൽ റി​​​പ്പോ​​​ർ​​​ട്ട്. ക​​​ഴി​​​ഞ്ഞ 12നാ​​​ണ് ക​​​ണ്ണൂ​​​ർ തോ​​​ട്ട​​​ട​​​യി​​​ലെ രാ​​​ഗേ​​​ഷ് ബാ​​​ബു-​​​ധ​​​ന്യ ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ൾ ദ​​​ക്ഷി​​​ണ (13) കോ​​​ഴി​​​ക്കോ​​​ട്ടെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ മ​​​രി​​​ച്ച​​​ത്.

വെ​​​ർ​​​മ​​​മീ​​​ബ വെ​​​ർ​​​മി​​​ഫോ​​​മി​​​സ് എ​​​ന്ന അ​​​മീ​​​ബ​​​യാ​​​ണു മ​​​ര​​​ണ​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ച്ച​​​തെ​​​ന്നാ​​​ണു മെ​​​ഡി​​​ക്ക​​​ൽ റി​​​പ്പോ​​​ർ​​​ട്ട്.

സ്കൂ​​​ളി​​​ൽ​​​നി​​​ന്നു മൂ​​​ന്നാ​​​റി​​​ലേ​​​ക്കു പ​​​ഠ​​​ന​​​യാ​​​ത്ര പോ​​​യ സ​​​മ​​​യ​​​ത്ത് കു​​​ട്ടി നീ​​​ന്ത​​​ൽ​​​ക്കു​​​ള​​​ത്തി​​​ൽ കു​​​ളി​​​ച്ചി​​​രു​​​ന്നു. ഇ​​​താ​​​ണു രോ​​​ഗ​​​ബാ​​​ധ​​​യ്ക്ക് കാ​​​ര​​​ണ​​​മാ​​​യ​​​തെ​​​ന്നാ​​​ണ് ക​​​രു​​​തു​​​ന്ന​​​ത്. സാ​​​ധാ​​​ര​​​ണ അ​​​മീ​​​ബ ശ​​​രീ​​​ര​​​ത്തി​​​ൽ പ്ര​​​വേ​​​ശി​​​ച്ചു ക​​​ഴി​​​ഞ്ഞാ​​​ൽ വ​​​ള​​​രെ പെ​​ട്ടെ​​ന്നു​​ത​​​ന്നെ ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ കാ​​​ണി​​​ക്കു​​​മെ​​​ങ്കി​​​ലും നാ​​​ലു മാ​​​സം ക​​​ഴി​​​ഞ്ഞാ​​​ണ് ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ക​​​ണ്ട​​​ത്.


ആ​​​ദ്യം ക​​​ണ്ണൂ​​​രി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. രോ​​​ഗം മൂ​​​ർ​​​ച്ഛി​​​ച്ച​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് കോ​​​ഴി​​​ക്കോ​​​ട്ടെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.