എഡിജിപി യെ മാറ്റിയേ തീരൂ : ബിനോയ് വിശ്വം
എഡിജിപി യെ മാറ്റിയേ തീരൂ  : ബിനോയ് വിശ്വം
Sunday, September 29, 2024 2:17 AM IST
കോ​​​ട്ട​​​യം: സം​​​സ്ഥാ​​​ന​​​ത്തെ ക്ര​​​മ​​​സ​​​മാ​​​ധാ​​​ന ചു​​​മ​​​ത​​​ല​​​യു​​​ള്ള എ​​​ഡി​​​ജി​​​പി എം.​​​ആ​​​ര്‍. അ​​​ജി​​​ത് കു​​​മാ​​​റി​​​നെ മാ​​​റ്റി​​​യേ തീ​​​രൂ​​​വെ​​​ന്ന് സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ബി​​​നോ​​​യ് വി​​​ശ്വം.

കോ​​​ട്ട​​​യ​​​ത്ത് മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അദ്ദേ​​​ഹം. ആ​​​ര്‍എ​​​സ്എ​​​സ് ബ​​​ന്ധ​​​മു​​​ള്ള ഒ​​​രു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍ എ​​​ല്‍ഡി​​​എ​​​ഫ് ഭ​​​രി​​​ക്കു​​​ന്ന സ​​​ര്‍ക്കാ​​​രി​​​ല്‍ എ​​​ഡി​​​ജി​​​പി ആ​​​കാ​​​ന്‍ പാ​​​ടി​​​ല്ല.

ഒ​​​രു​​​വ​​​ട്ടം അ​​​ല്ല ര​​​ണ്ടു​​​വ​​​ട്ടം ആ​​​ര്‍എ​​​സ്എ​​​സ് നേ​​​താ​​​ക്ക​​​ളു​​​മാ​​​യി എ​​​ഡി​​​ജി​​​പി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. ഇ​​​ത് എ​​​ന്തി​​​നെ​​​ന്ന് ആ​​​ര്‍ക്കും അ​​​റി​​​യി​​​ല്ല. ഇ​​​തി​​​നാ​​​ല്‍ എ​​​ഡി​​​ജി​​​പി​​​യെ മാ​​​റ്റ​​​ണ​​​മെ​​​ന്ന സി​​​പി​​​ഐ​​​യു​​​ടെ നി​​​ല​​​പാ​​​ടി​​​ല്‍ മാ​​​റ്റ​​​മി​​​ല്ലെ​​​ന്നും ബി​​​നോ​​​യ് വി​​​ശ്വം വ്യ​​​ക്ത​​​മാ​​​ക്കി.


ഇ​​​ട​​​ത് നി​​​ല​​​പാ​​​ടു​​​ക​​​ള്‍ എ​​​തി​​​ര്‍ക്കു​​​ന്ന​​​വ​​​രു​​​ടെ കൈ​​​യും, കാ​​​ലും വെ​​​ട്ടു​​​ന്ന​​​ത് ക​​​മ്യൂ​​​ണി​​​സ്റ്റ് ശൈ​​​ലി അ​​​ല്ല. ആ​​​ശ​​​യ​​​ങ്ങ​​​ളെ എ​​​തി​​​ര്‍ക്കു​​​ന്ന​​​ത് ആ​​​ശ​​​യം കൊ​​​ണ്ടാ​​​ണ്. ഈ ​​​ആ​​​ശ​​​യ​​​ത്തി​​​ന്‍റെ ബ​​​ല​​​ത്തി​​​ല്‍ സി​​​പി​​​ഐ​​​യ്ക്ക് ഉ​​​റ​​​പ്പു​​​ണ്ടെ​​​ന്നും, പി.​​​വി. അ​​​ന്‍വ​​​ര്‍ എം​​​എ​​​ല്‍എ​​​യു​​​ടെ പി​​​ന്നി​​​ലു​​​ള്ള​​​വ​​​ര്‍ ആ​​​രൊ​​​ക്കെ​​​യെ​​​ന്ന് പി​​​ന്നീ​​​ട് ബോ​​​ധ്യ​​​പ്പെ​​​ടു​​​മെ​​​ന്നും ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ചോ​​​ദ്യ​​​ത്തി​​​ന് ബി​​​നോ​​​യി വി​​​ശ്വം മ​​​റു​​​പ​​​ടി ന​​​ല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.