സർക്കാർ മേഖലയിൽ മലപ്പുറത്ത് ഹയർ സെക്കൻഡറി വിഭാഗത്തിൽ 85 സ്കൂളുകളും എയിഡഡ് മേഖലയിൽ 88 സ്കൂളുകളുമാണ് ഉള്ളത്. ഹയർ സെക്കൻഡറി രണ്ടാം വർഷം ഇപ്പോൾ പഠിക്കുന്നത് 66,024 വിദ്യാർഥികളാണ്.
ജൂലൈ രണ്ടിന് സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. രണ്ട്, മൂന്ന്, നാല് തീയതികളിലായി സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാം. തുടർന്ന് ഈ ലിസ്റ്റിൽ നിന്നും പ്രവേശനം നടത്തും.
പ്ലസ് വണ്‍ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികൾക്കും പ്രവേശനം ഉറപ്പാക്കും. ഇതിനകം ക്ലാസ് നഷ്ടമാകുന്ന വിദ്യാർഥികൾക്ക് ബ്രിഡ്ജ് കോഴ്സ് നൽകി പഠനവിടവ് നികത്താനുള്ള എല്ലാവിധ സംവിധാനങ്ങളും ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.