2024-25 വർഷം പോസ്റ്റ് മെട്രിക് ആനുകൂല്യങ്ങൾക്കായി 223 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിൽ 46 കോടി രൂപ വിതരണം ചെയ്തു.
കുടിശിക വിതരണത്തിന് അധിക ധനസഹായം ലഭ്യമാക്കാൻ നടപടി സ്വീകരിച്ചുവരുന്നതായും മന്ത്രി കേളു പറഞ്ഞു. ആദ്യമറുപടി നൽകാൻ സഭയിൽ എഴുന്നേറ്റ മന്ത്രി ഒ.ആർ. കേളുവിനെ കരഘോഷത്തോടെയാണ് ഭരണപക്ഷ അംഗങ്ങൾ സ്വാഗതം ചെയ്തത്.