നവകേരളസദസ് ഗുണം ചെയ്തില്ല. ഇതില്‍ ലഭിച്ച പരാതികള്‍ക്ക് പരിഹാരം കാണാന്‍ സാധിച്ചില്ല. ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ക്ഷേമപെന്‍ഷനുകള്‍ മാസങ്ങളായി കുടിശികയായി കിടക്കുന്നതിന്റെ പ്രതിഷേധം ജനങ്ങളില്‍ ശക്തമായിരിക്കേ കെട്ടിടനികുതി വര്‍ധിപ്പിച്ചു. ഭൂമിസംബന്ധമായ പ്രശ്നം പലയിടത്തും നിലനില്ക്കുന്നു. ഇക്കാര്യത്തില്‍ റവന്യുവകുപ്പ് പരാജയപ്പെട്ടു.
പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ആവശ്യത്തിലധികമായെന്ന അഭിപ്രായവും ചില അംഗങ്ങളിലുണ്ടായി. ന്യൂനപക്ഷ വിഭാഗത്തിന്റെ പിന്തുണ ലഭിച്ചില്ലെന്നു മാത്രമല്ല, മറ്റൊരു വിഭാഗത്തിന്റെ വോട്ട് ചോരാനും ഇതു കാരണമായി.
അത്തരത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തിയവര്‍ ബിജെപിക്ക് വോട്ട് ചെയ്തു. ചെറുവത്തൂര്‍ മദ്യവില്പനശാലയുമായി ബന്ധപ്പെട്ട വിവാദം ഉള്‍പ്പെടെയുള്ള പ്രാദേശിക പ്രശ്നങ്ങളും ദോഷം ചെയ്തതായും വിലയിരുത്തലുണ്ടായി.