ഹെ​ലി​കോ​പ്റ്റ​റി​ന് മൂ​ന്നു മാ​സ​ത്തെ വാ​ട​ക: 2.40 കോ​ടി അ​നു​വ​ദി​ച്ചു
ഹെ​ലി​കോ​പ്റ്റ​റി​ന്  മൂ​ന്നു മാ​സ​ത്തെ വാ​ട​ക: 2.40 കോ​ടി അ​നു​വ​ദി​ച്ചു
Wednesday, June 26, 2024 12:58 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ന് മൂ​​​ന്നു മാ​​​സ​​​ത്തെ വാ​​​ട​​​ക അ​​​നു​​​വ​​​ദി​​​ച്ചു. 2.40 കോ​​​ടി രൂ​​​പ​​​യാ​​​ണു വാ​​​ട​​​ക​​​യാ​​​യി അ​​​നു​​​വ​​​ദി​​​ച്ച​​​ത്. ഈ ​​​മാ​​​സം 22 നാ​​​ണു തു​​​ക അ​​​നു​​​വ​​​ദി​​​ച്ച് ഉ​​​ത്ത​​​ര​​​വി​​​റ​​​ങ്ങി​​​യ​​​ത്.

ട്ര​​​ഷ​​​റി​​ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ൽ ഇ​​​ള​​​വ് വ​​​രു​​​ത്തി അ​​​ധി​​​കഫ​​​ണ്ടാ​​​യാ​​​ണു തു​​​ക അ​​​നു​​​വ​​​ദി​​​ച്ച​​​ത്. ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ന്‍റെ മൂ​​​ന്നു മാ​​​സ​​​ത്തെ വാ​​​ട​​​ക ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മേ​​​യ് ആ​​​റി​​​നു സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് ക​​​ത്ത് ന​​​ൽ​​​കി​​​യി​​​രു​​​ന്നു.


പ​​​ണം അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ 15ന് ​​​മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് അ​​​ധി​​​കഫ​​​ണ്ട് അ​​​നു​​​വ​​​ദി​​​ച്ച​​​ത്. 80 ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് ഒ​​​രു മാ​​​സ​​​ത്തെ ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ വാ​​​ട​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.