പടുപ്പ് (കാസര്‍ഗോഡ്): കഴുകുന്നതിനിടെ മണ്ണുമാന്തിയന്ത്രം ദേഹത്തേക്കു മറിഞ്ഞുവീണു യുവാവിനു ദാരുണാന്ത്യം.
ബന്തടുക്കയിലെ പരേതനായ കോണ്‍ഗ്രസ് നേതാവ് ബണ്ടംകൈ ചന്ദ്രന്റെയും മഹിളാ കോണ്‍ഗ്രസ് കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രന്റെയും മകന് പ്രീതംലാല്‍ ചന്ദ് (23) ആണ് മരിച്ചത്.
ഇന്നലെ രാവിലെ ഒമ്പതോടെ പടുപ്പ് ബണ്ടംകൈയിലെ മുത്തശിയുടെ വീട്ടുമുറ്റത്തായിരുന്നു അപകടമുണ്ടായത്. ചെങ്കല്ലുകള്ക്കു മുകളില്‍ കയറ്റിവച്ച മണ്ണുമാന്തിയന്ത്രം തെന്നി ദേഹത്തേക്കു വീഴുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ പ്രീതം മരണപ്പെട്ടു. നാട്ടുകാരുടെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പ്രീതമിനെ പുറത്തെടുക്കാന്‍ സാധിച്ചത്. സഹോദരന്: ഗൗതംലാല് ചന്ദ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.