വി​ദ്യാ​ഭ്യാ​സ സം​വി​ധാ​ന​ത്തി​ന്‍റെ വി​ശ്വാ​സ്യ​ത ന​ശി​പ്പി​ച്ചു: കെ​പി​സി​ടി​എ
Wednesday, June 26, 2024 12:57 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നീ​​​റ്റ്, നെ​​​റ്റ് പ​​​രീ​​​ക്ഷ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളി​​​ലൂ​​​ടെ പൊ​​​തു​​​പ​​​രീ​​​ക്ഷ സ​​​ന്പ്ര​​​ദാ​​​യ​​​ത്തി​​​ന്‍റെ വി​​​ശ്വാ​​​സ്യ​​​ത കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ന​​​ശി​​​പ്പി​​​ച്ചെ​​​ന്ന് കെ​​​പി​​​സി​​​ടി​​​എ സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി. ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ഭാ​​​വി​​​യാ​​​ണ് സ​​​ർ​​​ക്കാ​​​ർ തു​​​ലാ​​​സി​​​ലാ​​​ക്കി​​​യ​​​ത്.

പ​​​ണ​​​മു​​​ള്ള​​​വ​​​ർ​​​ക്കു​​​വേ​​​ണ്ടി വി​​​ദ്യാ​​​ഭ്യാ​​​സ ക​​​ച്ച​​​വ​​​ടം ന​​​ട​​​ത്തു​​​ന്ന ക്രേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ന​​​യം തി​​​രു​​​ത്ത​​​ണ​​​മെ​​​ന്നും എ​​​ത്ര​​​യും വേ​​​ഗം കു​​​റ്റ​​​ക്കാ​​​രെ ക​​​ണ്ടെ​​​ത്തി ശി​​​ക്ഷ ന​​​ട​​​പ​​​ടി​​​ക​​​ൾ കൈ ​​​കൊ​​​ള്ള​​​ണ​​​മെ​​​ന്നും കെ​​​പി​​​സി​​​ടി എ ​​​സം​​​സ്ഥാ​​​ന ക​​​മ്മ​​​റ്റി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.


സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പ്ര​​​ഫ. അ​​​രു​​​ണ്‍​കു​​​മാ​​​ർ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഡോ. ​​​പ്രേ​​​മ​​​ച​​​ന്ദ്ര​​​ൻ കീ​​​ഴോ​​​ത്ത്, പ്ര​​​ഫ.​ റോ​​​ണി ജോ​​​ർ​​​ജ്, ഡോ. ​​​ബി​​​ജു ജോ​​​ണ്‍, ഡോ. ​​​ടി.​​​കെ. ഉ​​​മ​​​ർ​ ഫാ​​​റൂ​​​ഖ്, ഡോ ​​​ജോ പ്ര​​​സാ​​​ദ് മാ​​​ത്യു, ഡോ. ​​​എ.​​​ഏ​​​ബ്ര​​​ഹാം എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.