ചേര്‍ത്തല: ഓഹരിവിപണിയില്‍ വന്‍ലാഭം വാഗ്ദാനം ചെയ്ത് ചേര്‍ത്തലയിലെ ഡോക്ടര്‍ ദമ്പതിമാരില്‍നിന്ന് 7.65 കോടി തട്ടിയ സംഭവത്തില്‍ അന്വേഷണ സംഘം ബാങ്കിടപാടുകളില്‍ പരിശോധന തുടങ്ങി.
ആലപ്പുഴ മെഡിക്കൽ കോളജിലെ ഡോ. വിനയകുമാറിന്റെയും ഭാര്യ ഡോ. ഐഷയുടെയും പണമാണ് നഷ്ടമായത്. ഒരു കോടിക്കും മുകളിലുള്ള തട്ടിപ്പാണെന്നതിനാല്‍ കേസ് ക്രൈംബ്രാഞ്ചിനു കൈമാറും.
ബാങ്കിടപാടുകളിലെ പരിശോധന പൂര്‍ത്തിയായാല്‍ മാത്രമേ ഇതിലെല്ലാം തീരുമാനമാകുകയുള്ളു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.