വ്യവസായ സ്ഥാപനങ്ങളുമായി സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​ൻ കാ​ത്ത​ലി​ക് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് മാ​നേ​ജ്മെ​ന്‍റ്
Wednesday, June 26, 2024 12:57 AM IST
തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ-​അ​ന്ത​ർ​ദേ​ശീ​യ ത​ല​ങ്ങ​ളി​ലെ വ്യ​വ​സാ​യ-​സാ​ങ്കേ​തി​ക സ്ഥാ​പ​ന​ങ്ങ​ളു​മാ​യി തൊ​ഴി​ൽ, വി​ദ്യാ​ഭ്യാ​സം, ഇ​ന്‍റേ​ണ്‍​ഷി​പ്പ് എ​ന്നീ ത​ല​ങ്ങ​ളി​ൽ സ​ഹ​ക​ര​ണം ഊ​ർ​ജി​ത​മാ​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​മെ​ന്ന് കേ​ര​ള കാ​ത്ത​ലി​ക് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് മാ​നേ​ജ്മെ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ. അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​യോ​ഗ​ത്തി​ലാ​ണു തീ​രു​മാ​നം.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​യും പി​ന്തു​ണ​യോ​ടെ കാ​ത്ത​ലി​ക് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് മാ​നേ​ജ്മെ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ കീ​ഴി​ലു​ള്ള 14 എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ളി​ലും ഇ​തി​നാ​യി ഇ​ൻ​ഡ​സ്ട്രി​യ​ൽ റി​ലേ​ഷ​ൻ​സ് സെ​ല്ലു​ക​ൾ ആ​രം​ഭി​ക്കും.

ദേ​ശീ​യ രാ​ജ്യാ​ന്ത​ര ത​ല​ങ്ങ​ളി​ൽ സാ​ങ്കേ​തി​ക മേ​ഖ​ല​യി​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ നേ​ടി​യെ​ടു​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​ദ്ധ​തി​ക​ളി​ലൂ​ടെ മി​ക​ച്ച അ​വ​സ​രം ല​ഭി​ക്കും. വ്യ​വ​സാ​യ ആ​വ​ശ്യ​ങ്ങ​ളു​മാ​യി അ​ക്കാ​ദ​മി​ക് ത​ല​ങ്ങ​ളെ വി​ന്യ​സി​പ്പി​ക്കു​ന്ന എ​ഐ​സി​ടി​ഇ, സാ​ങ്കേ​തി​ക യൂ​ണി​വേ​ഴ്സി​റ്റി പ​ദ്ധ​തി​ക​ൾ കാ​ത്ത​ലി​ക് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ളി​ൽ ന​ട​പ്പാ​ക്കും.


പ്ര​സി​ഡ​ന്‍റ് ഫാ. ​ജോ​ണ്‍ വ​ർ​ഗീ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന നേ​തൃ​യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി റ​വ. ഡോ. ​ജോ​സ് കു​റി​യേ​ട​ത്ത് സി​എം​ഐ, എ​ക്സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി ഷെ​വ​ലി​യ​ർ അ​ഡ്വ. വി.​സി. സെ​ബാ​സ്റ്റ്യ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​ജെ​യിം​സ് ചെ​ല്ല​ങ്കോ​ട്ട്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഫാ. ​ആ​ന്‍റ​ണി അ​റ​യ്ക്ക​ൽ, ഫാ. ​പോ​ൾ പ​റ​ത്താ​ഴം, ഫാ. ​മാ​ത്യു കോ​രം​കു​ഴ, ഫാ. ​ആ​ന്‍റോ ചു​ങ്ക​ത്ത്, ഫാ. ​എ.​ആ​ർ. ജോ​ണ്‍, ഫാ. ​ജോ​ണ്‍ പാ​ലി​യ​ക്ക​ര, ഫാ. ​ഡേ​വി​ഡ് നെ​റ്റി​ക്കാ​ട​ൻ, ഫാ. ​റോ​യി പ​ഴേ​പ​റ​ന്പി​ൽ, ഫാ. ​ബി​ജോ​യ് അ​റ​യ്ക്ക​ൽ, ഫാ. ​ജ​സ്റ്റി​ൻ ആ​ലു​ങ്ക​ൽ സി​എം​ഐ, ഫാ. ​ബ​ഞ്ച​മി​ൻ പ​ള്ളി​യാ​ടി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.