കുറഞ്ഞ നിരക്കില്‍ യാത്ര സാധ്യമാകണമെങ്കില്‍ സാധാരണ പാസഞ്ചര്‍ ഷിപ്പുകള്‍ സര്‍വീസിന് ഉപയോഗിക്കേണ്ടതായി വരുമെന്നാണു കപ്പല്‍ കമ്പനി പ്രതിനിധികളുടെ അഭിപ്രായം. കുറവ് യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ളതാണ് കപ്പലെങ്കില്‍ നിരക്കില്‍ കാര്യമായ കുറവുണ്ടാകാനിടയില്ല.
ആയിരത്തിനു മുകളില്‍ യാത്രക്കാരെ പ്രവേശിപ്പിക്കാന്‍ കഴിയുന്ന ചരക്ക് സൗകര്യങ്ങള്കൂടിയുള്ള യാത്രാക്കപ്പലുകളായാല് ലാഭകരമായ നിലയില്‍ സര്‍വീസ് നടത്താനാകുമെന്നും കപ്പല്‍ കമ്പനി പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.
കൊച്ചി ഉള്‍പ്പെടെ അഞ്ച് തുറമുഖങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ കൊച്ചിയില്‍ മാത്രമാണ് ഏഴു മുതല്‍ ഒന്‍പത് മീറ്റര്‍ വരെ ആഴമുള്ള ക്രൂയിസ് കപ്പലുകള്‍ക്കു പ്രവേശിക്കാന്‍ സൗകര്യമുള്ളത്.
ചെറിയ തുറമുഖങ്ങളില്‍ പ്രവേശിക്കാനാകാത്ത വലിയ കപ്പലുകള്‍ പുറംകടലില്‍ നങ്കൂരമിട്ട് ഇവിടേക്ക് യാത്രക്കാരെ ബോട്ടുകളില്‍ എത്തിക്കുകയെന്ന അഭിപ്രായവുമുണ്ട്. ലക്ഷദ്വീപ് ഉള്‍പ്പെടെയുള്ള ചെറിയ തുറമുഖങ്ങളില്‍ ഇത്തരത്തിലാണ് യാത്രക്കാരെ കൊണ്ടുപോകുന്നത്. ഇത്തരം കാര്യങ്ങളിലും താത്പര്യം അറിയിച്ചെത്തിയ ഏജന്‍സികളുടെ അഭിപ്രായം തേടും.