പൊതുവിദ്യാഭ്യാസമേഖല തകർത്തു, ഇതു പ്രക്ഷോഭത്തിനുള്ള സമയം: ചെന്നിത്തല
1496459
Sunday, January 19, 2025 2:19 AM IST
വടക്കാഞ്ചേരി : ഇടതുസർക്കാർ നയങ്ങൾ പൊതുവിദ്യാഭ്യാസമേഖല തകർത്തതായും അതിശക്തമായ പ്രക്ഷോഭങ്ങൾ ആരംഭിക്കേണ്ട സമയമാണിപ്പോഴെന്നും രമേശ് ചെന്നിത്തല എംഎൽഎ. കെപിഎസ്ടിഎ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തടഞ്ഞുവച്ച ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണമെന്നും ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി.കെ. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൾ മജീദ് മുഖ്യപ്രഭാഷണം നടത്തി. കെ.എസ്. സുഹൈർ, ശ്രീപത്മനാഭൻ, കെ. അജിത്ത്കുമാർ, പി.ജെ. രാജു, ഷാഹിദ റഹ്മാൻ, സാജു ജോർജ്, എ.എം. ജെയ്സൺ, ടി.യു. ജയ്സൺ, റെയ്ജു പോൾ, ജിജോ, കെ.ജെ. ജോബി, ജെസ്ലിൻ ജോർജ് എന്നിവർ പ്രസംഗിച്ചു.