ഡോ. സാവിത്രി നാരായണനെ ആദരിച്ചു
1496466
Sunday, January 19, 2025 2:19 AM IST
ശ്രീനാരായണപുരം: കനേഡിയൻ ഹൈഡ്രോഗ്രാഫിക് വിഭാഗം മേധാവിയായി വിരമിച്ച സമുദ്ര ശാസ്ത്രജ്ഞ ഡോ. സാവിത്രി നാരായണനെ തീരസുരക്ഷാപദ്ധതിയുടെ ഭാഗമായി ആദരിച്ചു. ഇവരുടെ ഓർമക്കുറിപ്പ് ജീവിതസാഗരം എന്ന പുസ്തകവും ചടങ്ങിൽ പ്രകാശനംചെയ്തു. ഇ.ടി. ടൈസൺ എംഎൽഎ പുസ്തകപ്രകാശനവും ആദരസമർപ്പണവും നിർവഹിച്ചു.
ജില്ലാ ഫിഷറീസ് വകുപ്പുമായി സഹകരിച്ച് വെമ്പല്ലൂർ എംഇഎസ് അസ്മാബി കോളജിൽ സംഘടിപ്പിച്ച സംവാദപരിപാടിക്ക് ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ അധ്യക്ഷതവഹിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി. അബ്ദുൽ മജീദ്, അസ്മാബി കോളജ് പ്രിൻസിപ്പൽ ഡോ. റീന മുഹമ്മദ്, മതിലകം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹഫ്സ ഒഫുർ, കെ.എ. ഹസ്ഫൽ എന്നിവർ പ്രസംഗിച്ചു.