സഹൃദയയില്‍ "ലുഫ്തേതാര് 2025' സംഘടിപ്പിച്ചു
1496196
Saturday, January 18, 2025 1:46 AM IST
കൊടകര: സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ ലുഫ്തേതാര് 2025 മാനേജ്മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു. രണ്ടുദിവസങ്ങളിലായിനടന്ന വിവിധമത്സരങ്ങളില്‍ 75 കോളജുകളില്‍ നിന്നായി ആയിരത്തോളം കുട്ടികള്‍ പങ്കെടുത്തു. സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഡോ. ഡേവിസ് ചെങ്ങിനിയാടന്‍ ഉദ്ഘാടനം ചെയ്തു. പിന്നണിഗായകന്‍ ശ്രീഹരി സമാപനസമ്മേളനം ഉദ്ഘാടനംചെയ്തു.
കറുകുറ്റി എസ്സിഎംഎസ് കോളജ് സയന്‍സ് ആന്‍ഡ് ആര്‍ട്സ് വിഭാഗത്തിലും ക്രൈസ്റ്റ് കോളജ്, ഇരിങ്ങാലക്കുട കൊമേഴ്സ് ആന്‍ഡ് മാനേജ്മെന്റ് വിഭാഗത്തിലും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. കോളജ് സ്റ്റുഡന്റ് കൗണ്‍സിലിന്റെയും പിടിഡബ്ല്യുഎയുടെയും ആഭിമുഖ്യത്തിലാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്.
പ്രിന്‍സിപ്പല്‍ ഡോ.കെ.എല്‍. ജോയ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ.കെ. കരുണ, ഇവന്റ് കണ്‍വീനര്‍ സാവിയോ ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ്, ജോയിന്റ് കണ്‍വീനര്‍ ഡോ. ഹന്ന ജോസഫ്, സ്റ്റുഡന്റ് കണ്‍വീനര്‍ ക്രിസ്റ്റഫര്‍ ലോന, സ്റ്റുഡന്റ്സ് കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ മെറിന് ജോയ് എന്നിവര്‍ നേതൃത്വംനല്കി. ഫെസ്റ്റിനോടനുബന്ധിച്ച് ഇന്ന് വൈകീട്ട് 5.30 മുതല്‍ 7.30വരെ സംഗീതപരിപാടി ഉണ്ടാകും.