സ്കൂളുകളിൽ വാർഷികം
1495939
Friday, January 17, 2025 1:57 AM IST
കുറ്റിക്കാട്
സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ
കുറ്റിക്കാട്: കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്എസ്എസ് 59-ാമത് വാര്‍ഷികം ആഘോഷിച്ചു. ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ. ലിജു പോൾ പറമ്പത്ത് അധ്യക്ഷത വഹിച്ചു. ബെന്നി ബെഹന്നാൻ എംപി മുഖ്യാതിഥിയായിരുന്നു. സനീഷ്കുമാര് ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.
ഇരിങ്ങാലക്കുട രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സീജോ ഇരിമ്പന്‍ ഫോട്ടോ അനാച്ഛാദനവും മെമന്റോ വിതരണവും നടത്തി. ദേശീയ അന്തർദേശീയ വിജയികൾക്കു പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായ ശിവദാസൻ സമ്മാനദാനം നടത്തി.
വൈസ് പ്രസിഡന്റ് ഡെസ്റ്റിന് ഡേവിസ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജെനീഷ് പി ജോസ്, പിടിഎ പ്രസിഡന്റ് സെബാസ്റ്റ്യന്‍ കല്ലേലി, എംപിടിഎ പ്രസിഡന്റ് ബിന്ദു ജേക്കബ്, ഡേവിസ് പേങ്ങിപ്പറമ്പില്‍, ജോര്‍ജ് തീതായി, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പൽ പി.കെ. ആന്റു, എല്‍പി സ്കൂള്‍ എച്ച്എം ജെസി ജോസ്, അഡ്വ. എം.ഡി. ഷാജു മേലേടത്ത്, ലോനപ്പൻ വെണ്ണാട്ടുപറമ്പിൽ, മെജോ ജോസഫ്, സിന്ധു ലോറൻസ്, ഇ.എ. അദ്വൈത്, എ. ലിൻസി, ടിവി താരം അൽ സാബിത്, സര്‍വീസില്‍ നിന്നും വിരമിക്കുന്ന എൻ.ഡി. അംബിക, ടി. ജി. ഉഷ എന്നിവര്‍ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ എം.ടി. ജെയ്സൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ലൈജീ ഫ്രാൻസിസ് നന്ദിയും പറഞ്ഞു. വിദ്യാര്‍ഥികൾ കലാപരിപാടികള്‍ അവതരിപ്പിച്ചു.
ഇരിങ്ങാലക്കുട
ലിറ്റില്‍ ഫ്ലവര്‍ സ്കൂൾ
ഇരിങ്ങാലക്കുട: ലിറ്റില്‍ ഫ്ലവര്‍ സ്കൂള്‍ വാര്‍ഷിക ആഘോഷവും വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പും നല്കി. രൂപത വികാരി ജനറാൾ മോണ്‍. ജോളി വടക്കന്‍ ഉദ്ഘാടനം ചെയ്തു. സിഎംസി ഉദയ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ മദര്‍ ധന്യ അധ്യക്ഷത വഹിച്ചു.
മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്, വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. കെ.ആര്. വിജയ, ഹയര്‍സെക്കന്‍ഡറി വിഭാഗം പ്രിന്‍സിപ്പല്‍ ലിജോ വര്‍ഗീസ്, ഹൈസ്കൂള്‍ വിഭാഗം അധ്യാപക പ്രതിനിധി സിസ്റ്റര്‍ വിമല്‍ റോസ് സിഎംസി, എല്‍പി വിഭാഗം അധ്യാപക പ്രതിനിധി മരിയ റോസ് ജോണ്സണ്, അധ്യാപക പ്രതിനിധി കെ. ജൂലി ജെയിംസ്, ഹൈസ്കൂള്‍ വിഭാഗം സ്കൂള്‍ ലീഡര്‍ ആയിഷ നവാര്‍ എന്നിവര്‍ സംസാരിച്ചു.
മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ കരോളിന് സിഎംസി എന്‍ഡോവ്മെന്റ് വിതരണവും ഹൈസ്കൂള്‍ വിഭാഗം പിടിഎ പ്രസിഡന്റ്് സിവിന് വര്‍ഗീസ്, എല്‍പി വിഭാഗം പിടിഎ പ്രസിഡന്റ്് തോംസണ്‍ ചിരിയന്‍കണ്ടത്ത് എന്നിവര്‍ മെമന്റോ വിതരണവും നടത്തി.
കരാഞ്ചിറ സെന്റ് ജോര്‍ജസ്
സിയുപി സ്കൂൾ
കരാഞ്ചിറ: കരാഞ്ചിറ സെന്റ്് ജോര്‍ജസ് സിയുപി സ്കൂളിന്റെ 67-ാം വാര്‍ഷികാഘോഷവും സര്‍വീസില്‍ നിന്നും വിരമിക്കുന്ന ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ അന്‍സ, അധ്യാപികയായ മിനി ഡേവിഡ് എന്നിവര്‍ക്ക് യാത്രയയപ്പും നല്കി. ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അല്‍വേര്‍ണിയ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ആനി ഡേവിസ് അധ്യക്ഷത വഹിച്ചു.
ഇരിങ്ങാലക്കുട ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ എം.സി. നിഷ, കാട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത, വാര്‍ഡ് മെമ്പര്‍ എന്‍.ഡി. ധനീഷ്, ഫാ. ഡേവിസ് മാളിയേക്കല്‍, സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ റോസിലി പോള്‍, പിടിഎ പ്രസിഡന്റ്് സിമി സിജോ, എംപിടിഎ പ്രസിഡന്റ്് അബീറ ഗഫൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
സേക്രഡ് ഹാർട്ട്
ഇംഗ്ലീഷ് മീഡിയം സ്കൂൾ
ചാലക്കുടി: സേക്രഡ് ഹാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂളിനന്റെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സനീഷ് കുമാർ ജോസഫ് എംഎൽഎ നിർവഹിച്ചു. ഡയമണ്ട് ജൂബിലിയുടെ ഭാഗമായി പൂർവ വിദ്യാർഥി സംഗമം നടത്തി.
സിസ്റ്റർ വിനയ ബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. സെന്റ്് മേരീസ് ഫൊറോന പള്ളി വികാരി ഫാ. വർഗീസ് പാത്താടൻ അനുഗ്രഹപ്രഭാഷണം നടത്തി. പൂർവ അധ്യാപകർക്കും അനധ്യാപകർക്കും ഉപഹാര സമർപ്പണം മുനിസിപ്പൽ ചെയർമാൻ എബി ജോർജ് നിർവഹിച്ചു. സിസ്റ്റർ നോയൽ, സ്കൂൾ മാനേജർ സിസ്റ്റർ ജെയിൻ, വാർഡ് കൗൺസിലർ നിതാ പോൾ, അഡ്വ. ബിജു എസ് ചിറയത്ത് പിടിഎ പ്രസിഡന്റ്് ജീവൻ പോൾ, കലാഭവൻ ജയൻ, ജോഷി പുത്തിരിക്കൽ, മീര മേനോൻ, ഷിബു കാച്ചപ്പള്ളി, ജോസ് ജോർജ് വളവി തുടങ്ങിയവർ പ്രസംഗിച്ചു.