പീച്ചി റോഡ് ജംഗ്ഷനിൽ യുവാക്കൾക്ക് വെട്ടേറ്റു
1495638
Thursday, January 16, 2025 2:29 AM IST
മൂന്നുപേർക്ക്
സാരമായി പരിക്ക്
പട്ടിക്കാട്: പീച്ചി റോഡ് ജംഗ്ഷനിൽ വാക്കുതർക്കത്തത്തുടർന്ന് യുവാക്കൾക്ക് വെട്ടേറ്റു.
മാരായ്ക്കൽ സ്വദേശി പ്രജോദ്, പീച്ചി സ്വദേശികളായ രാഹുൽ, പ്രിൻസ് എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. ഇന്നലെ പുലർച്ചെ ഒരുമണിയോടെ പീച്ചി റോഡ് ജംഗ്ഷനിലെ അടിപ്പാതയിലാണ് സംഭവം.
പ്രജോദിനെ ജൂബിലി മിഷൻ ആശുപത്രിയിലും മറ്റ് രണ്ടുപേരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പീച്ചി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.