സ്കൂൾ വാർഷികാഘോഷങ്ങൾ
1495642
Thursday, January 16, 2025 2:29 AM IST
മച്ചാട് ഗവ. ഹയർ
സെക്കൻഡറി
പുന്നംപറമ്പ്: മച്ചാടിന്റെ സ്വന്തം വട്ടേക്കാട്ട് നാരായണമേനോൻ മെമ്മോറിയൽ ഗവ. ഹയർസെക്കൻഡറി സ്കൂളിന്റെ 108-ാം വാർഷികാഘോഷങ്ങൾ ഇന്നു വൈകീട്ട് നടക്കും. മച്ചാട് ഉത്സവം സംഘടിപ്പിച്ചാണ് ഇത്തവണത്തെ വാർഷികാഘോഷം. യാ ത്രയയപ്പുസമ്മേളനവും പ്രതിഭാദരവും ഇതോടൊപ്പമുണ്ട്. വൈകീട്ട് അഞ്ചിന് സേ വ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം നിർവഹിക്കും.
തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ്് ടി.വി. സുനിൽകുമാർ അധ്യക്ഷത വഹിക്കും. 108ാം വർഷ ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർഥികളുടെ കലാപരിപാടികൾ, പൂർവ വിദ്യാർഥികളുടെ വിവിധ പരിപാടികൾ, അധ്യാപകരുടെ പരിപാടികൾ, എന്നിവ നടക്കും.
പുന്നംപറമ്പ് സെന്ററിൽ ഒന്നര ഏക്കറോളം ഭൂമിയിലാണ് ഈ വിദ്യാലയത്തിന് ആരംഭം കുറിച്ചത്. 1932-ൽ അന്നത്തെ മാനേജരായിരുന്ന വട്ടേക്കാട്ട് നാരായണമേ നോനാണു സ്കൂളും ഭൂമിയും സൗജന്യമായി സർക്കാരിലേക്കു വിട്ടുനൽകിയത്.
തിരുവാതിരപ്പാട്ടിന്റെ രചയിതാവ് വിദ്വാൻമച്ചാട് ഇളയത്, വിലാസിനിയെന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന എം.കെ. മേനോൻ, സ്വാതന്ത്യസമരസേനാനിയും പത്രപ്രവർത്തകനുമായിരുന്ന ആർ.എം. മനയ്ക്കലാത്ത്, കെ.പി.എസ്. മേനോൻ എന്നി വർ പഠിച്ച സ്കൂളാണിത്.
വെസ്റ്റ് ഫോർട്ട്
സെന്റ് ആൻസ്
തൃശൂർ: വെസ്റ്റ് ഫോർട്ട് സെന്റ് ആൻസ് കോണ്‍വെന്റ് ഗേൾസ് ഹൈസ്കൂളിന്റെ 102-ാം വാർഷികാഘോഷവും യാത്രയയപ്പുസമ്മേളനവും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു.
തൃശൂർ നിർമല പ്രോവിൻസ് എഡ്യുക്കേഷൻ കൗണ്‍സിലർ സിസ്റ്റർ പ്രസന്ന സിഎംസി അധ്യക്ഷത വഹിച്ചു. സെന്റ് ആൻസ് വികാരി ഫാ. ജോണ്സൻ അന്തിക്കാടൻ അനുഗ്രഹപ്രഭാഷണം നടത്തി.
ഹെഡ്മിസ്ട്രസ് സിസ്റ്റർ മരിയ സിഎംസി, വെസ്റ്റ് എഇഒ പി.ജെ. ബിജു, പൂർവവിദ്യാർഥിയുംസിനിമാതാരവുമായ നിരഞ്ജൻ വാദ്യാൻ, മദർ സുപ്പീരിയർ സിസ്റ്റർ റീതാ ഗ്രേസ്, പിടിഎ പ്രസിഡന്റ് ലിന്റോ പോൾ, വിരമിക്കുന്ന അധ്യാപകരായ റീന ആന്റോ, റീന ജേക്കബ്, സ്കൂൾ ലീഡർ ജൂബിറ്റ് ബൈജു എന്നിവർ പ്രസംഗിച്ചു.
ഒല്ലൂർ സെന്റ്
റാഫേൽസ്
ഒല്ലൂർ: സെന്റ് റാഫേൽസ് ഹൈസ്കൂൾ വാർഷികം ആഘോഷിച്ചു. കോർപറേഷൻ കൗണ്‍സിലർ സനോജ് കെ. പോൾ ഉദ് ഘാടനം ചെയ്തു.
സിഎംസി നിർമല പ്രൊവിൻസ് എഡ്യുക്കേഷൻ കൗണ്‍സിലർ സിസ്റ്റർ പ്രസന്ന, ഒല്ലൂർ ഫൊറോന അസി. വികാരി ഫാ. ഷിന്റോ മാറോക്കി, സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ ലിൻസി ജോണ്‍, ഹെഡ്മിസ്ട്രസ് സിസ്റ്റർ മീന തെരേസ്, പിടിഎ പ്രസിഡന്റ് വി.എം. അനിൽ കുമാർ, എക്സിക്യുട്ടീവ് അംഗം എ. സജീവ്, വിദ്യാർഥിപ്രതിനിധി ഫെയ് ന ഫിജോ എന്നിവർ പ്രസംഗിച്ചു.