കാപ്പ ഉത്തരവ് ലംഘിച്ച ഗുണ്ട അറസ്റ്റില്‍
1496461
Sunday, January 19, 2025 2:19 AM IST
ഇരിങ്ങാലക്കുട: കാപ്പ ഉത്തരവ് ലംഘിച്ച ഗുണ്ടയെ അറസ്റ്റ് ചെയ്തു. ജില്ലയില്‍ പ്രവേശിച്ച ഗുണ്ട മാള ചക്കാട്ടിക്കുന്ന് സ്വദേശി കരിംഭായി എന്നറിയപ്പെടുന്ന കോനാട്ട് വീട്ടില്‍ ജിതേഷ്(26) ആണ് അറസ്റ്റിലായത്.
2024 ജൂണ്‍ മാസത്തില്‍ കാപ്പ ചുമത്തി ഇയാളെ ഒരുവര്‍ഷത്തേക്ക് ജില്ലയില്‍നിന്നു നാടുകടത്തിയിരുന്നു. ഈ ഉത്തരവ് ജിതേഷ് ലംഘിച്ച് ചക്കാട്ടിക്കുന്ന് പരിസരത്ത് എത്തുകയും മാള പോലീസ് സ്റ്റേഷന് പരിധിയില്‍ ഇയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. 2024ല്‍ മാള പോലീസ്സ്റ്റേഷന് പരിധിയില്‍ വധശ്രമക്കേസും 2021ല്‍ മാള പോലീസ് പരിധിയില്‍ കട കുത്തിപ്പൊളിച്ച് 21 കിലോ ജാതിക്ക മോഷ്ടിച്ച കേസും അഞ്ച് അടിപിടി കേസുകളും 2020ല്‍ വീട് ആക്രമിച്ച് നാശനഷ്ടം വരുത്തിയ കേസും തുടങ്ങിയ എട്ടോളം കേസുകളില്‍ ജിതേഷ് പ്രതിയാണ്.
മാള പോലീസ് ഇന്‍സ്പെക്ടര്‍ സജിന്‍ ശശിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘാംഗങ്ങളായ ജിഎസ്ഐ സെബിന് കുരുവിള, ജിഎഎസ്ഐ നജീബ്, സിപിഒ ഷറഫുദ്ധീന്‍, സിപിഒ ഹരികൃഷ്ണന്, ഹോം ഗാര്‍ഡ് വിനോദ് എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.