കവര്‍ച്ച കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
1495942
Friday, January 17, 2025 1:57 AM IST
ഇരിങ്ങാലക്കുട: കുപ്രസിദ്ധ ഗുണ്ടയും കവര്‍ച്ചാ കേസിലെ പ്രതിയുമായ മതിലകം പൊന്നാംപടി കോളനി സ്വദേശി വട്ടപ്പറമ്പില്‍ വീട്ടില്‍ അലി അഷ്ക്കറിനെ (26) കാപ്പ ചുമത്തി ജയിലിലടച്ചു. ഹണി ട്രാപ്പില്‍പ്പെടുത്തി പൂങ്കുന്നം സ്വദേശിയെ തട്ടിക്കൊണ്ട് പോയി കവര്‍ച്ച നടത്തിയ കേസിലെ പ്രധാന പ്രതിയാണ്. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങുവാന്‍ ഇരിക്കെയാണ് കാപ്പ ചുമത്തിയത്.
കവര്‍ച്ചാ കേസിലെ പ്രതികളായ കയ്്പ്പമംഗലം തിണ്ടിക്കല്‍ ഹസീബ്, മതിലകം സ്വദേശി ഊളക്കല്‍ സിദ്ദിക്ക് എന്നിവരെ മുന്‍ ദിവസങ്ങളില്‍ കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു.
നിലവില്‍ 11 ഓളം കേസുകള്‍ ഇയാളുടെ പേരിലുണ്ട്.
തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാര്‍ ഐപിഎസ് ന്റെ ശുപാര്‍ശയില്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് ഐഎഎസ് ആണ് തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
മതിലകം പോലീസ് ഇന്‍സ്പെക്ടര്‍ എം.കെ ഷാജി, സബ്ബ് ഇന്‍സ്പെക്ടര്‍ രമ്യാ കാര്ത്തികേയന്, എഎസ്ഐ മാരായ വിന്‍സി, തോമസ് എന്നിവര്‍ കാപ്പ ചുമത്തുന്നതിലും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിലും പ്രധാന പങ്ക് വഹിച്ചു.