ഒ​ല്ലൂ​ർ: ഇ​സാ​ഫ് സ്മോ​ൾ ഫി​നാ​ൻ​സ് ബാ​ങ്കി​ന്‍റെ പു​തി​യ ശാ​ഖ ഒ​ല്ലൂ​രി​ൽ മ​ന്ത്രി കെ. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്കി​ന്‍റെ എം​ഡി​യും സി​ഇ​ഒ​യു​മാ​യ കെ. പോ​ൾ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​സാ​ഫ് കോ-ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ സെ​ലീ​ന ജോ​ർ​ജ്, ഇ​സാ​ഫ് ബാ​ങ്ക് എ​ക്സി​ക്യൂട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് വി. സു​ദേ​വ്‌കു​മാ​ർ, ​ബ്രാ​ഞ്ച് ബാ​ങ്കി​ംഗ് ഹെ​ഡ് ര​ജീ​ഷ് ക​ള​പു​ര​യി​ൽ, മാ​ർ​ക്ക​റ്റിം​ഗ് വി​ഭാ​ഗം ഹെ​ഡ് സി. ​കെ. ശ്രീ​കാ​ന്ത്, ബ്രാ​ഞ്ച് മാ​നേ​ജ​ർ റീ​ജ ജോ​സ്, ഒ​ല്ലൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോന പ​ള്ളി​ വി​കാ​രി ഫാ. ​ആ​ന്‍റ​ണി ചി​റ്റി​ല​പ്പ​ള്ളി, കേ​ര​ള വ്യാ​പാ​രിവ്യ​വ​സാ​യി ഏ​കോ​പ​നസ​മി​തി ഒ​ല്ലൂ​ർ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സു​നീ​ഷ് ജോ​ണ്‍​സ​ൻ എ​ന്നി​വ​ർ പ്രസം​ഗിച്ചു.

തൃ​ശൂ​ർ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​സാ​ഫ് സ്മോ​ൾ ഫി​നാ​ൻ​സ് ബാ​ങ്കി​ന് ജി​ല്ല​യി​ൽ 35 ബ്രാ​ഞ്ചു​ക​ളാ​ണു​ള്ള​ത്.