യുവതിയെ ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തി
1495888
Thursday, January 16, 2025 11:35 PM IST
മുളങ്കുന്നത്തുകാവ്: യുവതിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. മുളങ്കുന്നത്തുകാവ് കോഴിക്കുന്ന് തോപ്പിൽ വീട്ടിൽ ജോർജിന്റെ മകൾ ജോളി ജോർജാണ് മരിച്ചത്.
ബുധനാഴ്ച രാത്രി റെയിൽവേ സ്റ്റേഷനു സമീപമുള്ള ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. സംസ്കാരം നടത്തി. നാലുവർഷം മുൻപ് വിവാഹിതയായ യുവതി ഭർത്താവുമായി പിണങ്ങിക്കഴിയുകയായിരുന്നു എന്നുപറയുന്നു. അമ്മ ജെസി. സഹോദരൻ: സോളി.