സ്കൂൾ വാർഷികാഘോഷങ്ങൾ
1496190
Saturday, January 18, 2025 1:46 AM IST
കണ്ടശാംകടവ്
എസ്എച്ച് ഓഫ് മേരീസ് സിജിഎച്ച്എസ്
കണ്ടശാംകടവ്: കണ്ടശാംകടവ് എസ്എച്ച് ഓഫ് മേരീസ് സിജിഎച്ച്എസിൽ 101-ാം വാർഷികാഘോഷവും യാത്രയയപ്പുസമ്മേളനവും അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശശീന്ദരൻ ഉദ്ഘാടനം ചെയ്തു. സിഎംസി നിർമല പ്രോവിൻസ് ഉന്നത വിദ്യാ ഭ്യാസ കൗണ്‍സിലർ സിസ്റ്റർ ഡോ. മാർഗരറ്റ് മേരി സിഎംസി അധ്യക്ഷത വഹിച്ചു. കണ്ടശാംകടവ് സെന്റ് മേരീസ് ഫൊറോന വികാരി ഫാ. ജോസ് ചാലക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി.
ദേശീയ തലത്തിൽ വിജയികളായവരെ മണലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ തെക്കത്തും സംസ്ഥാനതല വിജയകളെ ജില്ലാ പഞ്ചായത്ത് മെന്പർ വി.എൻ. സുർജിത്തും ആദരിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ഐറിൻ ആന്റണി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പാഠ്യപാഠ്യേതര രംഗങ്ങളിൽ ഉന്നത വിജയം നേടിയവർക്ക് ലോക്കൽ മാനേജർ സിസ്റ്റർ ആത്മ സിഎംസി സമ്മാനങ്ങൾ വിതരണം ചെയ്തു. മണലൂർ ഗ്രാമപഞ്ചായത്ത് മെന്പർ കവിത രാമചന്ദ്രൻ, സ്റ്റാഫ് പ്രതിനിധി ജോണ്‍സ ജോർജ്, വിദ്യർഥി പ്രതിനിധി ടി.എസ്. മരിയോലിന എന്നിവർ പ്രസംഗിച്ചു.
ഈ വർഷം വിരമിക്കുന്ന ഐറിൻ ചാക്കോ, എ.ജി. പൗളി എന്നിവർക്കു യാത്രയയപ്പു നൽകി. പിടിഎ പ്രസിഡന്റ് അഡ്വ. ജസ്റ്റിൻ ചിരിയൻകണ്ടത്ത് സ്വാഗതവും സ്കൂൾ ലീഡർ കെ. വി. ആൻസ് മരിയ നന്ദിയും പറഞ്ഞു.
കാൽഡിയൻ സിറിയൻ ഹയർ സെക്കൻഡറി
തൃശൂർ: കാൽഡിയൻ സിറിയൻ ഹയർ സെക്കൻഡറി സ്കൂളിന്റെ 98-ാമത് വാർഷികവും യാത്രയയപ്പ് സമ്മേളനവും സാമൂഹ്യപ്രവർത്തക ഷീബ അമീർ ഉദ്ഘാടനം ചെയ്തു. മാർ ഔഗി ൻ കുര്യാക്കോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ ഡോ. അബി പോൾ, ഹെഡ് മിസ്ട്രസ് കെ.പി. ബിനു, കോർപറേറ്റ് മാനേജർ സിസ്റ്റർ ഡോ. ഒ.യു. ജിൻസി, ഡിവിഷൻ കൗണ്‍സിലർ സിന്ധു ആന്റോ ചാക്കോള, പിടിഎ പ്രസിഡന്റ് സീജോ ചിറക്കേക്കാരൻ, ബോർഡ് ഓഫ് സെൻട്രൽ ട്രസ്റ്റി ചെയർമാൻ രാജൻ ജോസ് മണ്ണുത്തി, സാജി ടി. മാത്യു, സെൻസൻ കെ. വർഗീസ്, സാലി പി. ജോസഫ്, അശ്വതി നവീൻ തുടങ്ങിയവർ പ്രസംഗിച്ചു. വിജയികളെ അനുമോദിക്കൽ, എൻഡോവ്മെന്റ് വിതരണം, കലാപരിപാടികൾ എന്നിവ ഉണ്ടായിരുന്നു.
സ്നേഹദീപ്തി
സ്പെഷൽ സ്കൂൾ
രജതജൂബിലി
മണ്ണുത്തി: സ്നേഹദീപ്തി സ്പെഷൽ സ്കൂളിന്റെ രജതജൂബിലി ആഘോഷം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു.
അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ലിയോ തോമസ്, സിഎസ്എസ് സുപ്പീരിയർ ജനറൽ സിസ്റ്റർ അൽഫോണ്‍സ, മോണ്‍. ജോസ് കോനിക്കര, കോർപറേഷൻ കൗണ്‍സിലർ രേഷ്മ ഹെമേജ്, സിഎസ്എസ് പ്രൊവിൻഷ്യൽ സിസ്റ്റർ റീറ്റ, എഐഡി ജില്ലാ കോ-ഓർഡിനേറ്റർ ഫാ. ജോണ്സണ് അന്തിക്കാട്ട്, പിഎഐഡി ജില്ലാ പ്രസിഡന്റ് ടോണി, സ്നേഹദീപ്തി കപ്ലോൻ ഫാ. ലിൻസൻ തട്ടിൽ, ഫാ. ആന്റണി തളിപ്പറന്പിൽ, സിസ്റ്റർ കൊച്ചുത്രേസ്യ, പിടിഎ പ്രസിഡന്റ് സന്തോഷ് ആലപ്പാട്ട്, പ്രിൻസിപ്പൽ സിസ്റ്റർ ബിൽഹ എന്നിവർ പ്രസംഗിച്ചു.
സ്കൂളിന്റെ നേതൃത്വം വഹിച്ചിരുന്ന സിസ്റ്റർ തോമാസിയ, സിസ്റ്റർ ഫിലിപ്പീന, സ്ഥാപക പ്രിൻസിപ്പൽ സിസ്റ്റർ പുഷ്പം എന്നിവരെ ആദരിച്ചു.
എച്ച്സിസിജി യുപി സ്കൂൾ ചിറളയം
ചിറളയം: ഹോളി ചൈൽഡ്സ് കോണ്‍വന്റ് യുപി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ രണ്ടാം ദിനം എ.സി. മൊയ്തീൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കുന്നംകുളം നഗരസഭ ചെയർപേഴ്സണ്‍ സീത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
കുന്നംകുളം സെന്റ് ജോർജ് മൊണാസ്ട്രി പ്രിയോർ ഫാ . വിജു കോലങ്കണ്ണി സിഎംഐ അനുഗ്രഹഭാഷണം നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.എം. സുരേഷ്, പി.കെ. ഷബീർ, കുന്നംകുളം എസിപി വി.ആർ. സന്തോഷ്, വാർഡ് കൗണ്‍സിലർ ലീല ഉണ്ണികൃഷ്ൻ, എംപിടിഎ പ്രസിഡന്റ് ബിജി ജിൻജോ എന്നിവർ ആശംസകളർപ്പിച്ചു. പൂർവവിദ്യാർഥികൾ സമാഹരിച്ച ചികിത്സാസഹായം പ്രധാനാധ്യാപിക സിസ്റ്റർ അൻസ ജോസ് സിഎംസി കൈമാറി. വ്യത്യസ്ത മേഖലകളിൽ വിജയിച്ച വിദ്യാർഥികളെ ലോക്കൽ മാനേജർ സിസ്റ്റർ ആൻജോസ് സിഎംസി ആദരിച്ചു.