വാഹനാപകടത്തിൽ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു
1495887
Thursday, January 16, 2025 11:35 PM IST
മണ്ണുത്തി: അക്കരപ്പുറത്ത് വാഹനപകടത്തിൽ ബൈക്ക് യാത്രികനായ പോലീസ് ഓഫീസർ മരിച്ചു. കമ്മീഷണറുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡംഗം കുണ്ടുകാട് സ്വദേശി കന്നുകുഴിയിൽ വീട്ടിൽ പ്രദീപ്(49) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.45ഓടെ റോഡ് സൈഡിൽ സ്ഥാപിച്ച കമാനത്തിൽ ബൈക്കിടിച്ചായിരുന്നു അപകടം. അപകടം നടന്നയുടൻ പ്രദീപിനെ സ്വകാര്യആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഷെൽബി. മകൻ: ശ്രീരൂപ്.