മാള കാർമലിൽ ഫിലിം ഫെസ്റ്റിവൽ
1495652
Thursday, January 16, 2025 2:29 AM IST
മാള: കാർമൽ കോളജിൽ നാഷണൽ ലെവൽ ഫിലിം ഫെസ്റ്റിവലിനു തുടക്കമായി.
ഡിപ്പാർട്ട്മെന്റ്് ഓഫ് മൾട്ടിമീഡിയയുടെ നേതൃത്വത്തിൽ നടത്തുന്ന ഫിലിം ഫെസ്റ്റിവൽ "ലൂമിനാർ 2കെ25' സിനിമാതാരവും സംസ്ഥാന - ദേശിയ അവാർഡ് ജേതാവുമായ സലിംകുമാർ ഉദ്ഘാടനം ചെയ്യ്തു. കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. റിനി റാഫേൽ അധ്യക്ഷത വഹിച്ചു. മാള പ്രസ് ക്ലബും ചാലക്കുടി പ്രസ് ഫോറവും തൃശൂർ ക്ലബ് എഫ്എമ്മും സംയോജിച്ചാണ് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
മൾട്ടി മീഡിയ മേധാവി ജിസ്ന ജോൺസൻ, മാള പ്രസ് ക്ലബ് പ്രസിഡന്റ്് ഷാന്റി ജോസഫ് തട്ടകത്ത്, ചാലക്കുടി പ്രസ് ഫോറം പ്രസിഡന്റ്് ബരിധ പ്രതാപ് എന്നിവർ സംസാരിച്ചു. 17 വരെ ഫിലിം ഫെസ്റ്റിവൽ നടക്കും.