വയോധികൻ സ്കൂട്ടർ ഇടിച്ച് മരിച്ചു
1496694
Sunday, January 19, 2025 11:39 PM IST
മാള: നൂറു വയസുകാരൻ സ്കൂട്ടർ ഇടിച്ചതിനെ തുടർന്ന് മരിച്ചു. കുഴൂർ താണിശേരി അറക്കൽ വർഗീസ് ആണ് മരിച്ചത്. സ്കൂട്ടർ യാത്രികനായ എറിയാട് പടയാട്ടി സോജന് അപകടത്തിൽ പരിക്കേറ്റു. വർഗീസ് വീട്ടിലേക്ക് റോഡിലൂടെ നടന്നു പോകുമ്പോഴായിരുന്നു അപകടം. ഇരുവരെയും മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വർഗീസിനെ രക്ഷിക്കാനായില്ല. ഭാര്യ: മേരി. മക്കൾ: റോസി (കറുകുറ്റി പഞ്ചായത്ത് അംഗം), മേഴ്സി, സീന, പരേതനായ ഫ്രാൻസിസ്. മരുമക്കൾ: ഫിലോമിന, പോൾ, തോമസ്, അനിൽ.