ബൈക്ക് അപകടത്തിൽ പതിനാറുകാരൻ മരിച്ചു
1496382
Saturday, January 18, 2025 11:14 PM IST
പെരുന്പടപ്പ്: മാങ്കുളത്തിനടുത്ത് ഉണ്ടായ ബൈക്കപകടത്തിൽ എറവാരക്കുന്ന് തെക്കത്ത് വളപ്പിൽ ശിഹാബുദീൻ മകൻ ഷഹബാസ്(16) മരിച്ചു. സുഹൃത്ത് പവിട്ടപ്പുറം കുളങ്ങര വീട്ടിൽ റഹീനി(15)ന് പരിക്കേറ്റു.
അപകടത്തെ തുടർന്ന് രണ്ടു പേരെയും ചങ്ങരംകുളത്തെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും ഷഹബാസിനെ രക്ഷി ക്കാനായില്ല, പോലീസ് നടപടിക്കുശേഷം പോസ്റ്റ്മോർട്ടം നടത്തി. കബറടക്കം നടത്തി. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിച്ച വാഹനത്തെപ്പറ്റി പോലീസ് അന്വേഷിച്ചുവരുന്നു, മാതാവ്: സജ്ന. സഹോദരങ്ങൾ: റഹീമലി, ഷബാന.