മന്ത്രിയുടെ ഓഫീസിലേക്കു മാർച്ച് നടത്തി
1496189
Saturday, January 18, 2025 1:46 AM IST
മണ്ണുത്തി: പീച്ചി ഡാം അനിയന്ത്രി തമായി തുറന്ന് വെള്ളം കയറി നാശനഷ്ടം ഉണ്ടായ വർക്ക് യഥാർഥ നഷ്ടപരിഹാരം വിതരണം ചെയ്യണമെന്നാവശ്യപ്പട്ട് മന്ത്രി കെ. രാജന്റെ ഓഫീസിലേക്ക് മാർച്ച് നടത്തി. മുൻ എംഎൽഎ എം.പി. വിൻസെന്റ് മാർച്ച് ഉദ് ഘാടനം ചെയ്തു. പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വതിൽ നടത്തിയ മാർച്ചിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.എൻ. വിജയകുമാർ അധ്യക്ഷത വഹിച്ചു. കെ.സി. അഭിലാഷ്, ഷാജി കോടങ്കണ്ടത്ത്, ജിത്തു ചാക്കോ, കെ.സി. അഭിലാഷ് തുടങ്ങിയവർ പ്രസംഗിച്ചു.