റോഡ് പൊട്ടിപ്പൊളിഞ്ഞു: പ്രതിഷേധിച്ച് കോണ്‍ഗ്രസ് കൗണ്‍സിലർമാർ
1496186
Saturday, January 18, 2025 1:46 AM IST
തൃശൂർ: കോർപറേഷനിലെ റോഡുകളുടെ തകർച്ചയിൽ പ്രതിഷേധിച്ച് ഇക്കണ്ടവാര്യർ റോഡിലെ പൗരസമിതി ജംഗ്ഷനിലെ നടുറോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ച് കോണ്‍ഗ്രസ് കൗണ്‍സിലർമാർ. മഴ മാറി ഒന്നരമാസം പിന്നിട്ടിട്ടും കോർപറേഷനിലെ പ്രധാന റോഡുകൾ വാഹനഗതാഗതത്തിനും കാൽനടയാത്രയ്ക്കുപോലും പറ്റാത്ത അവസ്ഥയിലാണെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലൻ പറഞ്ഞു. അമൃതം പദ്ധതിയിൽ കോടിക്കണക്കിനു രൂപ ലഭിച്ചിട്ടും കെട്ടിടനികുതിയിനത്തിൽ കോടിക്കണക്കിനു രൂപ ജനങ്ങളിൽനിന്നു പിരിച്ചെടുത്തിട്ടും റോഡുകൾ റീടാറിംഗ് ചെയ്യാത്തത് എന്തുകൊണ്ടാണെന്നു സിപിഎം നേതാക്കളും മേയറും മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉപനേതാവ് ഇ.വി. സുനിൽരാജ് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി രവി ജോസ് താണിക്കൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജയപ്രകാശ് പൂവത്തിങ്കൽ, മുകേഷ് കൂളപറന്പിൽ, ശ്യാമള മുരളീധരൻ, കൗണ്‍സിലർമാരായ ലീല വർഗീസ്, സിന്ധു ആന്റോ, ആൻസി ജേക്കബ്. നിമ്മി റപ്പായി, ശ്രീലാൽ ശ്രീധർ, എൻ.എ. ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.