ദേവാലയങ്ങളിൽ തിരുനാൾ
1495653
Thursday, January 16, 2025 2:29 AM IST
കൊടകര സെന്റ്് ജോസഫ്സ്
കൊടകര: സെന്റ് ജോസഫ് ഫൊറോന പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍ കൊടിയേറ്റം നിര്‍വഹിച്ചു.
കൊടകര ഫൊറോന വികാരി ഫാ.ജെയ്സന് കരിപ്പായി, അസിസ്റ്റന്റ് വികാരി ഫാ.സിബിന് വാഴപ്പിള്ളി എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. കൈക്കാരന്മാരായ വര്‍ഗീസ് കോമ്പാറക്കാരന്‍, വര്‍ഗീസ് തൊമ്മാന, ജോസ് മാത്യു ഊക്കന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ് തിരുനാളാഘോഷം.
വൈന്തല സെന്റ് ജോസഫ്സ്
കാടുകുറ്റി: വൈന്തല സെന്റ്് ജോസഫ്സ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി. വികാരി ഫാ. ജെയ്സൺ കുടിയിരിക്കലാണ് കൊടിയേറ്റം നിർവഹിച്ചത്. തുടർന്ന് നടന്ന ലദീഞ്ഞ്, വിശുദ്ധ കുർബാന, നൊവേന എന്നീ തിരുക്കർമങ്ങൾക്കു ഫാ. റാഫേൽ പഞ്ഞിക്കാരൻ കാർമികനായി.
ഇന്നു രാവിലെ 5.30നു നടക്കുന്ന വിശുദ്ധ കുർബാനയ്ക്കും മറ്റു പ്രാർഥനാശുശ്രൂഷകൾക്കും ഫാ.ജോസഫ് മാളിയേക്കൽ നേതൃത്വം നൽകും. വൈകീട്ട് ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ മാള എസ് ഐ സി.കെ. സുരേഷ് നിർവഹിക്കും.
നാളെ രാവിലെ 5.30നു നടക്കുന്ന പ്രാർഥനാശുശ്രൂഷകൾക്ക് ഫാ. സനീഷ് തെക്കേത്തല കാർമികനാകും. രാത്രി 7.30 ന് കൊച്ചിൻ സ്റ്റാർ മീഡിയ അവതരിപ്പിക്കുന്ന രസതന്ത്ര.
18ന് രാവിലെ ഏഴിന് ഫാ. ജെറിൻ നെല്ലിശേരിയുടെ കാർമികത്വത്തിൽ ലദീഞ്ഞ്, കുർബാന, നൊവേന, രൂപം എഴുന്നള്ളിച്ചുവയ്ക്കൽ. തുടർന്ന് വീടുകളിലേക്ക് അമ്പെഴുന്നള്ളിപ്പ്. രാത്രി ഒന്‍പതിന് അമ്പ് പ്രദക്ഷിണമായി പള്ളിയിലെത്തിയശേഷം ആശീർവാദം.
തിരുനാൾദിനമായ 19നു രാവിലെ പത്തിന് ആഘോഷമായ തിരുനാൾപാട്ടുകുർബാന ഫാ. ജോൺ പൈനുങ്കൽ കാർമികനാകും. ഫാ. ഡേവീസ് ചിറമ്മൽ വചനസന്ദേശം നൽകും. ഉച്ചതിരിഞ്ഞ് 3.30നു നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ.ഡിന്റോ തെക്കിനിയത്ത് കാർമികനാകും. തുടർന്ന് തിരുനാൾപ്രദക്ഷിണവും ദിവ്യകാരുണ്യ ആശീർവാദവും. രാത്രി 7.30ന് ഐ ബീം ക്രിയേഷൻസ് പാലക്കാടിന്റെ സൂപ്പർ ഹിറ്റ് ഗാനമേള.