കാലാവസ്ഥാവ്യതിയാനത്തെ അഭിസംബോധന ചെയ്യേണ്ടത് ആവശ്യം: മന്ത്രി മുഹമ്മദ് റിയാസ്
1495484
Wednesday, January 15, 2025 7:25 AM IST
തൃശൂർ: കാലാവസ്ഥാവ്യതിയാനത്തെ അഭിസംബോധന ചെയ്തുമാത്രമേ സംസ്ഥാനത്തിനു മുന്നോട്ടുപോകാനാകൂവെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. തൃശൂർ പ്രസ് ക്ലബ്ബിന്റെ ടി.വി. അച്യുതവാരിയർ പുരസ്കാരദാനച്ചടങ്ങ് ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാരിസ്ഥിതിക അവബോധം ശരിയായ രീതിയിൽ സൃഷ്ടിക്കേണ്ടതു മാധ്യമങ്ങളുടെ മുഖ്യഅജൻഡയാകണം. പാരിസ്ഥിതികപ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ പൊതുമരാമത്ത് - ടൂറിസം മേഖലയിൽ ഒരു ഡിസൈൻ പോളിസി നടപ്പാക്കുന്നുണ്ട്. പരിസ്ഥിതിക്കിണങ്ങുന്ന പുനരുപയോഗസാധ്യതകളുള്ള നിർമാണരീതിയാണ് ഇതിൽ പരാമർശിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.
മാതൃഭൂമി ന്യൂസിലെ ബിജു പങ്കജിനും മാതൃഭൂമി പത്രത്തിലെ രെജി ആർ. നായർക്കും മന്ത്രി പുരസ്കാരവും ഫലകവും സമ്മാനിച്ചു. എൻ. ശ്രീകുമാർ അനുസ്മരണപ്രഭാഷണം നടത്തി. പ്രസ് ക്ലബ് പ്രസിഡന്റ് എം.ബി. ബാബു പ്രസംഗിച്ചു.
, സെക്രട്ടറി രഞ്ജിത് ബാലൻ, പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റ് എം.വി. വിനീത, ജില്ലാ ട്രഷറർ ടി.എസ്. നീലാംബരൻ എന്നിവർ പ്രസംഗിച്ചു.