ദേവാലയങ്ങളിൽ തിരുനാൾ
1495943
Friday, January 17, 2025 1:57 AM IST
തച്ചുടപറമ്പ് പള്ളി
തച്ചുടപറമ്പ്: സെന്റ്് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ വിശുദ്ധ സെബാസ്റ്റ്യാനോസിന്റെ അമ്പുതിരുനാളിന് രൂപത ചാൻസലർ റവ. ഡോ. കിരൺ തട്ട്ല കൊടി ഉയർത്തി. വികാരി ഫാ. റാഫേൽ മൂലൻ സഹകാർമികത്വം വഹിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ വൈകിട്ട് 5.30ന് വിശുദ്ധ കുർബാന, ലദീഞ്ഞ്, നോവേന എന്നിവ നടക്കും.
നാളെ രാവിലെ 6.30ന് വിശുദ്ധ കുർബാന, ലദീഞ്ഞ്, നോവേന, വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്, രാത്രി ഒൻപതിനു യൂണിറ്റുകളിൽനിന്നും അമ്പ് എഴുന്നള്ളിപ്പുകൾ പള്ളിയിൽ സമാപിക്കും, തുടർന്ന് വർണമഴ.
തിരുനാൾദിനമായ ഞായറാഴ്ച പത്തിന് ആഘോഷമായ തിരുനാൾകുർബാന ഫാ. ലിൻസ് മേലേപ്പുറം സിഎംഐ കാർമികത്വം വഹിക്കും. ഫാ. ഫ്രാൻസീസ് കർത്താനം സന്ദേശം നല്‍കും. നാലിനു വിശുദ്ധകുർബാന ഇടവകവൈദികർ കാർമികത്വം വഹിക്കും. തുടർന്ന് പ്രദിക്ഷണം. ഏഴിനു പ്രദക്ഷിണം സമാപിക്കും. തുടർന്ന് ഗാനമേള.
മൂന്നുമുറി പള്ളി
മറ്റത്തൂര്‍: മൂന്നുമുറി സെന്റ്് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ കൊടിയേറി. സഹൃദയ എന്‍ജിനിയറിംഗ് കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഡോ. ആന്റോ ചുങ്കത്ത് കൊടിയേറ്റം നിര്‍വഹിച്ചു.
ഇടവകവികാരി ഫാ. ജോര്‍ജ് വേഴപ്പറമ്പില്‍, അസിസ്റ്റന്റ്് വികാരി ഫാ. ജോസഫ് തൊഴുത്തുങ്കല്‍, കൈക്കാരന് ബിജു തെക്കന്‍, തിരുനാള്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സണ്ണി ചിരിയങ്കണ്ടത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു. ഈ മാസം 25, 26, 27 തിയതികളിലാണ് തിരുനാളാഘോഷം.
കൊന്നക്കുഴി
ചാട്ടുകല്ലുംതറ കപ്പേള
കൊന്നക്കുഴി: ചാട്ടുകല്ലുംതറ കപ്പേളയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് ഫാ. ജോസഫ് ചെറുവത്തൂർ കൊടി ഉയർത്തി.
തുടർന്നുള്ള ദിവസങ്ങളിൽ വൈകിട്ട് ആറിന് ലദീഞ്ഞ് നോവേന, 25നു 6.30ന് ആഘോഷമായ തിരുനാൾ ദിവ്യബലി, ലദീഞ്ഞ്, നൊവേന ഫാ. ജെസ്റ്റിൻ പന്തലാനിക്കൽ കാർമികത്വം വഹിക്കും. തുടർന്ന് വർണമഴ, സ്നേഹവിരുന്ന്, കോമഡി ഷോ എന്നിവ നടക്കും.
മാരാംകോട് പള്ളി
മാരാംകോട്: സെന്റ്് ജോസഫ് ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് ഫാ. ആന്റണി നമ്പളം കൊടി ഉയർത്തി. വികാരി ഫാ. കിൻസ് എളംകുന്നപ്പുഴ സഹകാർമികത്വം വഹിച്ചു. ചട്ടിക്കുളം ഫോറസ്റ്റ് ഓഫീസർ അനുപ് ഉണ്ണി ദീപാലങ്കാരം സ്വിച്ച്ഓൺ കർമം നിർവഹിച്ചു.
ഇന്നു വൈകിട്ട് 5.30ന് പ്രസുദേന്തിവാഴ്ച, ലദീഞ്ഞ് നൊവേന, വിശുദ്ധ കുർബാന, നാളെ രാവിലെ 6.30ന് പ്രസുദേന്തിവാഴ്ച, ലദീഞ്ഞ്, നൊവേന, വിശുദ്ധ കുർബാന, രൂപം എഴുന്നള്ളിച്ചുവയ്ക്കൽ, വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്, രാത്രി പത്തിന് അമ്പ് എഴുന്നള്ളിപ്പുകൾ പള്ളിയിൽ സമാപിക്കും.
വാദ്യമേളസംഗമം, ലൈറ്റ് ആൻഡ് മ്യൂസിക് ഷോ, ഞായർ 10.30ന് തിരുനാൾ കുർബാന ഫാ. ഷാജി തെക്കേക്കര മുഖ്യകാർമികത്വം വഹിക്കും. ഫാ. ജോബി മേനോത്ത് തിരുനാൾസന്ദേശം നല്‍കും. 3.30ന് വിശുദ്ധ കുർബാന, പ്രദക്ഷിണം, ഏഴിന് പ്രദക്ഷിണം സമാപിക്കും. ബാൻഡ് മേളം, ലൈറ്റ് ആൻഡ് മ്യൂസിക് ഷോ.