ജ്യോതിയിൽ വർക്ക്ഷോപ്പ് നടത്തി
1496471
Sunday, January 19, 2025 2:19 AM IST
തൃശൂർ: ജ്യോതി എൻജിനീയറിംഗ് കോളജിലെ സിവിൽ വിഭാഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ വാട്ടർ റിസർച്ച് ആൻഡ് എഡ്യുക്കേഷന്റെ നേതൃത്വത്തിൽ "കേരളത്തിലെ ജലഗുണനിലവാര പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും' എന്ന വിഷയത്തിൽ വർക്ക്ഷോപ്പ് നടത്തി.
ഷൊർണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എനാ ജിക് ഇൻഡിപെൻഡന്റ് ഡിസ്ട്രിബ്യൂട്ടർ ജീവനക്കാർക്കായിട്ടാണ് വർക്ക്ഷോപ്പ് നടത്തിയത്.
കോളജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. തോമസ് കാക്കശേരി ഉദ്ഘാടനം ചെയ്തു. അക്കാദമി ഡയറക്ടർ റവ.ഡോ. ജോസ് കണ്ണന്പുഴ, പ്രിൻസിപ്പൽ ജോസ് പി. തേറാട്ടിൽ, രജിസ്ട്രാർ ഡോ. വി.എം. സേവ്യർ, എൻ. പുഷ്പരാജ്, സിവിൽ വിഭാഗം മേധാവി ഡോ. വിൻസി വർഗീസ്, ജെഫി ജോണി എന്നിവർ പ്രസംഗിച്ചു. വർക്ക്ഷോപ്പിനു പ്രഫ. എം.ജി. സിറിയക്, അന്ന ജോസഫ്, പി. വിനി, ഷിമ പോൾ, ടി.എഫ്. ഇഗ്നേഷ്യസ് എന്നിവർ നേതൃത്വം നൽകി.